പഞ്ചാബിലെ നാടോടി മതം![]() ![]() പഞ്ചാബ് മേഖലയിലെ ജനങ്ങൾ പരമ്പരാഗതമായി തദ്ദേശീയമായി കണിശമായി പിന്തുടരുന്ന ആചാരങ്ങളേയും വിശ്വാസങ്ങളേയുമാണ് പഞ്ചാബി നാടോടി മതങ്ങൾ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. പരമ്പരാഗതമായ ആരാധനകൾ, നാട്ടു ദൈവങ്ങളുടെ ആരാധന, പ്രാദേശികമായ ഉത്സവങ്ങൾ എന്നിവ ഉൾപ്പെട്ടതാണ് ഇവ. പഞ്ചാബിലെ നാടോടി മതങ്ങളുടെ നിരവധി ആരാധാനാലയങ്ങളാണ് പഞ്ചാബ് മേഖലകളിൽ ഉള്ളത്. വ്യത്യസ്ത സംഘടിത മതങ്ങൾ തമ്മിലുള്ള സംവാദങ്ങൾക്ക് ഇവ വേദിയാവുന്നു. [1] വ്യത്യസ്ത സമുദായങ്ങൾ തമ്മിലുള്ള ചർച്ചകൾക്കും വ്യത്യസ്ത ആചാരങ്ങളുടെ കൈമാറ്റത്തിനും ഇത്തരം ആരാധനാലയങ്ങൾ വേദിയാവുന്നുണ്ട്. [2] പഞ്ചാബി നാടോടി വിശ്വവിജ്ഞാനംപഞ്ചാബി നാടോടി മതം പ്രപഞ്ചത്തെ മൂന്നു മേഖലകളായി തിരിച്ചിട്ടുണ്ട്. [3]
ദേവലോകത്ത് ദൈവങ്ങളും വിശുദ്ധൻമാരും പരേതാത്മാക്കളുമാണ് വസിക്കുന്നത്. വിളുദ്ധൻമാർക്കും പരേതാത്മാക്കൾക്കും ദൈവങ്ങളാവാൻ സാധിക്കുമെന്നാണ് വിശ്വാസം.[3] പരേതാത്മാവ് ആരാധനജതേരപരേതാത്മാക്കളോട് ആധരവ് കാണിക്കുന്നതിനും അവരുടെ സ്മരണാർത്ഥവും സ്ഥാപിക്കുന്ന ആരാധനാലയങ്ങളാണ് ജതേര(Jathera) എന്നറിയപ്പെടുന്നത്. [3] ഒരു ഗ്രാമത്തിന്റെ സ്ഥാപകൻ മരിച്ചാൽ ആ ഗ്രാമത്തിന്റെ നഗരപ്രന്തത്തിൽ അദ്ദേഹത്തിനായി ഒരു ആരാധനാലയം സ്ഥാപിക്കും. അതിനടുത്ത് തന്നെ വന്നി -ജന്ധ് -മരം നട്ടുവളർത്തും (ഹര്യാൻവിയിൽ ഇത് ജന്ധി മരം എന്നും രാജസ്ഥാനിൽ ഖേജ്‌രി, ഗുജറാത്തിൽ സാമി,സമ്‌റി എന്നുമാണ് അറിയപ്പെടുന്നത്- മരുഭൂമിയിലെ രാജാവ്, അത്ഭുത മരം എന്നും ഈ മരം അറിയപ്പെടുന്നുണ്ട് [4]) ഒരു ഗ്രാമത്തിൽ തന്നെ ഇത്തരത്തിലുള്ള നിരവധി ആരാധനാലയങ്ങൾ ഉണ്ടാവും. ഗ്രാമ സ്ഥാപകന്റെ അപരനാമത്തിലൊ ഗ്രാമത്തിന്റോ പേരോആണ് ജതേരകൾക്കിടുക. അവലംബം
|
Portal di Ensiklopedia Dunia