പടിഞ്ഞാറൻ കോക്കസസ്
പടിഞ്ഞാറൻ കോക്കസസ്എന്നത് തെക്കൻ റഷ്യയിലെ കോക്കസസിന്റെ പടിഞ്ഞാറുള്ള പ്രദേശമാണ്. ഇത് കരിംകടൽ മുതൽ എൽബ്രസ് പർവ്വതം വരെ വ്യാപിച്ചിരിക്കുന്നു. ലോക പൈതൃക സ്ഥലംപടിഞ്ഞാറൻ കോക്കസസ്സിൽ കോക്കസസ് പർവ്വതങ്ങളുടെ ഏറ്റവും പടിഞ്ഞാറുള്ള അറ്റം ഉൾക്കൊള്ളുന്നു. യുനസ്ക്കോയിലെ വിദഗ്ദ്ധർ പറഞ്ഞതനുസരിച്ച്, യൂറോപ്പിലേതന്നെ മനുഷ്യന്റെ ഇടപെടൽ ഏൽക്കാത്ത ഏക പർവ്വതപ്രദേശമാണ് ഇത്. ഇതിലെ ആവാസവ്യവസ്ഥകൾ താഴ്ന്നപ്രദേശം മുതൽ ഗ്ലേസിയറുകൾ വരെയുള്ള വൈവിധ്യം ഈ ചെറിയ സ്ഥലത്ത് കാണിക്കുന്നു. സോച്ചിയിലെ റഷ്യൻ റിസോർട്ടിൽ നിന്ന് ഇത് 50 കിലോമീറ്റർ അകലെയാണ്. ബയോസ്ഫിയർ റിസർവ്വ്പടിഞ്ഞാറൻ കോക്കസസ്സിൽ Caucasian State Nature Biosphere Reserve (Russian Кавказский государственный природный биосферный заповедник [1]) ഉൾപ്പെട്ടിരിക്കുന്നു. യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ മരങ്ങളായ 85 മീറ്റർ ഉയരമുള്ള Nordmann Fir (Abies nordmanniana) ന്റെ സ്പെസിമനുകളെയും English Yew (Taxus baccata), European Box (Buxus sempervirens) എന്നിവയുള്ള വനത്തേയും സംരക്ഷിക്കാനാണ് 1924ൽ Krasnodar Krai, Adygea, Karachay–Cherkessia എന്നിവടങ്ങളിൽ സോവിയറ്റ് ഗവണ്മെന്റ് ഈ നാച്യറൽ റിസർവ്വ് സ്ഥാപിച്ചത്. ![]() ഇതും കാണുകഅവലംബം
കൂടുതൽ വായനയ്ക്ക്
Western Caucasus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia