പടിഞ്ഞാറൻ ജാവഇന്തോനേഷ്യയിലെ ഒരു പ്രവിശ്യയാണ്. ജാവ ദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഇതിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗര കേന്ദ്രവും ബന്ദുങ്ങ് ആണ്. പ്രവിശ്യയുടെ വടക്കുപടിഞ്ഞാറൻ മൂലയിലുള്ള ജനസംഖ്യയുടെ ഭൂരിഭാഗവും ജക്കാർത്തയുടെ വലിയ നാഗരിക പ്രദേശങ്ങൾക്കു സമീപത്തെ ഗ്രാമീണ അധിവാസമേഖലകളിലാണു താമസിക്കുന്നതെന്നതിനാൽ നഗരംതന്നെ ഭരണ പ്രവിശ്യക്കു പുറത്തായാണു സ്ഥിതിചെയ്യുന്നത്. 46.3 ദശലക്ഷം ജനസംഖ്യയുള്ള (2014 വരെയുള്ള കണക്കുകൾ പ്രകാരം) പടിഞ്ഞാറൻ ജാവയാണ് ഇന്തോനേഷ്യയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പ്രവിശ്യ. പശ്ചിമ ജാവയിലെ ഏറ്റവും വലിയ നഗരമായ ബന്ദൂംഗ് നഗരം ലോകമെമ്പാടുമുള്ള ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലൊന്നാണ്. എന്നാൽ ബെക്കാസി, ഡെപോക്ക് എന്നിവ ലോകത്തിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള നഗരപ്രാന്തങ്ങളിൽ യഥാക്രമം ഏഴാമത്തെയും പത്താമത്തെയും സ്ഥാനത്താണ് (ബാന്റൻ പ്രവിശ്യയ്ക്ക് സമീപസ്ഥമായ തങ്കെരാങ് ഒൻപതാം സ്ഥാനത്താണ്). 2014 കണക്കുകൾ പ്രകാരം ബെക്കാസിയിലെ ജനസംഖ്യ 2,510,951 ഉം ഡെപ്പോക്കിലെ ജനസംഖ്യ 1,869,681 ഉം ആയിരുന്നു.[2] ഈ നഗരങ്ങളെല്ലാംതന്നെ ജക്കാർത്തയുടെ നഗരപ്രാന്തമാണ്.
ഈ മേഖലയിലെ ഏറ്റവും പുരാതനമായ മനുഷ്യവാസത്തിന്റെ പുരാവസ്തു കണ്ടെത്തലുകൾ, ആദ്യ സഹസ്രാബ്ദത്തോളം പഴക്കമുള്ള വെങ്കലം, ഇരുമ്പ് തുടങ്ങിയ ലോഹ സംസ്‌കരണപരമായ തെളിവുകളോടെ ആന്യറിൽനിന്നു (ജാവയുടെ പടിഞ്ഞാറൻ തീരം) കുഴിച്ചെടുത്തിരുന്നു.[3] ചരിത്രാതീതകാലത്തെ ബുനി സംസ്കാരത്തിലെ (ഇന്നത്തെ ബേകാസിക്കു സമീപം) കളിമൺപാത്രങ്ങൾ പിന്നീട് ആന്യർ മുതൽ സിറെബോൺ വരെയുള്ള പ്രദേശത്തു കാണപ്പെട്ടിരുന്ന തെളിവുകളിൽനിന്ന് കണ്ടെടുത്തിരുന്നു. ഭക്ഷണ പാനീയങ്ങൾ നിറക്കുന്ന പാത്രങ്ങൾ പോലെയുള്ള കരകൗശല മാതൃകകൾ (400 BC മുതൽ AD 100 വരെയുള്ള കാലഘട്ടത്തിലെ) മൃതദേഹത്തോടൊപ്പം അടക്കം ചെയ്യുന്ന ഉപഹാരങ്ങളെന്ന നിലയിലാണു കണ്ടെടുത്തിട്ടുള്ളത്.[4] ബാതുജയ ആർക്കിയോളജിക്കൽ സൈറ്റിൽ 2-ആം നൂറ്റാണ്ടു മുതലുള്ള പുരാവസ്തു തെളിവുകൾ ഉണ്ട്. ബാന്ദൂങ് ആർക്കിയോളജി ഏജൻസിയുടെ തലവൻ ഡോ. ടോണി ഡ്ജുബ്യാന്റോണോ പറയുന്നതനുസരിച്ച്, പശ്ചിമ ജാവയിലെ കാരവാങ്ങിലെ ബാതുജയയിലെ ജിവ ക്ഷേത്രവും ഏകദ്ശം ഈ സമയത്ത് നിർമ്മിച്ചിട്ടുള്ളതാണെന്നാണ്.
ഭരണവിഭാഗങ്ങൾ
2008-ൽ വെസ്റ്റ് ബന്ദൂംഗ് റീജൻസി[5] രൂപപ്പെടുത്തിയതിനു ശേഷം പഞ്ഞാറൻ ജാവ പ്രവിശ്യ 9 നഗരങ്ങളായും (ഇന്തോനേഷ്യൻ: കോട്ട) 17 റീജൻസികളായും (ഇന്തോനേഷ്യൻ: കബുപാട്ടൻ) ഉപവിഭജനം ചെയ്തിരിക്കുന്നു. ഈ 26 നഗരങ്ങളും റീജൻസികളും 620 ജില്ലകളായി തിരിച്ചിരിക്കുന്നു (ഇന്തോനേഷ്യ: കെക്കെമാറ്റൻ). ഇവയിൽ 1,576 നഗരസ്വഭാവമുള്ള ഗ്രാമങ്ങളും (ഇന്തോനേഷ്യൻ: കേളുറഹാൻ) 4,301 ഉൾനാടൻ ഗ്രാമങ്ങളും (ഇന്തോനേഷ്യൻ: ദേശ) ഉൾപ്പെടുന്നു.[6]
2012 ഒക്ടോബറിൽ സിയാമിസ് റീജൻസിയുടെ തെക്കൻ പാതിയിൽനിന്ന് പംഗണ്ടാരൻ എന്ന പേരിൽ പതിനെട്ടാം റീജൻസി നിലവിൽ വന്നു. 2013 ഒക്ടോബർ 25 ന് ഇന്തോനേഷ്യൻ പ്രതിനിധി സഭ (DPR) 57 ഭാവി റീജൻസികളും (8 പുതിയ പ്രവിശ്യകളും) പടിഞ്ഞാറൻ ജാവയിൽ കൂടുതലായി തെക്കൻ ഗുരുത് (ഗുരുത് സെലാട്ടാൻ), വടക്കൻ സുകബൂമി (സുകബൂമി ഉത്താര), പടിഞ്ഞാറൻ ബൊഗോർ (ബൊഗോർ ബരാത്) എന്നിങ്ങനെ മൂന്നു റീജൻസികളുടേയും സ്ഥാപനത്തിനായി കരട് നിയമങ്ങൾ അവലോകനം ചെയ്യാൻ ആരംഭിച്ചു. എന്നാൽ ഈ മൂന്നു പുതിയ റീജൻസികൾ താഴെ കൊടുത്തിരിക്കുന്ന മാപ്പിലോ പട്ടികയിലോ രേഖപ്പെടുത്തിയിട്ടില്ല.
പടിഞ്ഞാറൻ ജാവയുടെ അതിരുകൾ പടിഞ്ഞാറൻ ദിശയിൽ ജക്കാർത്തയുംബാന്റൻ പ്രവിശ്യയും കിഴക്കു ദിശയിൽ മദ്ധ്യ ജാവയുമാണ്. വടക്ക് ജാവാ കടലും തെക്ക് ഇന്ത്യൻ മഹാസമുദ്രവുമാണുള്ളത്. ഇന്തോനേഷ്യയിലെ കൂടുതൽ പ്രവിശ്യകളുടേയും തലസ്ഥാനങ്ങള് തീരപ്രദേശത്താണു സ്ഥിതിചെയ്യുന്നതെങ്കിൽ, പടിഞ്ഞാറൻ ജാവയുടെ തലസ്ഥാനമായ ബന്ദുങ് സ്ഥിതിചെയ്യുന്നത് പ്രവിശ്യയുടെ മദ്ധ്യഭാഗത്ത് പർവ്വതപ്രദേശത്താണ്.
അവലംബം
↑Sigar, Edi. Buku Pintar Indonesia. Jakarta: Pustaka Delaprasta, 1996
↑Zahorka, Herwig (2007). The Sunda Kingdoms of West Java, From Tarumanagara to Pakuan Pajajaran with Royal Center of Bogor, Over 1000 Years of Propsperity and Glory. Yayasan cipta Loka Caraka.
↑Zahorka, Herwig (2007). The Sunda Kingdoms of West Java, From Tarumanagara to Pakuan Pajajaran with Royal Center of Bogor, Over 1000 Years of Propsperity and Glory. Yayasan cipta Loka Caraka.
↑Governance of West Java. West Java Government. 2008. p. 17.
↑Governance of West Java. West Java Government. 2008. p. 17.