പണിയിട പരിസ്ഥിതി![]() ![]() ഒരു ഓപറേറ്റിംഗ് സിസ്റ്റവും ഉപയോക്താവും തമ്മിലുള്ള ആശയവിനിമയം അനായാസകരമാക്കുവാൻ വേണ്ടി നിർമ്മിക്കപ്പെട്ടിട്ടുള്ള ഒരു ഗ്രാഫിക്കൽ ഉപഭോക്തൃ സമ്പർക്കമുഖത്തെ പണിയിട പരിസ്ഥിതി എന്നു പറയുന്നു. (ആംഗലേയം : Desktop Environment). പണിയിട വ്യവസ്ഥ അല്ലെങ്കിൽ പണിയിട സംവിധാനം എന്നും പറയാറുണ്ട്. ഇത് ഡെസ്ക്ടോപ്(പണിയിടം) അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഇതൊരു ഓപറേറ്റിംഗ് സിസ്റ്റത്തിൽ കാണുന്ന എല്ലാ സംവിധാനങ്ങളേയും സൂചിപ്പിക്കുന്നില്ല. ചിലതെല്ലാം ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ ഭാഗവുമാകാം. ചില സമയങ്ങളിൽ ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ മുഴുവൻ നിയന്ത്രണമേറ്റെടുക്കാൻ കമാന്റ്ലൈൻ ഇന്റർഫേസ് തന്നെ ആവശ്യമായിവരും. നടപ്പാക്കൽസാധാരണയായി പണിയിട സംവിധാനം ഒരു ജാലക നിർവ്വഹണ സംവിധാനവും ഏതെങ്കിലും ഒരു വിഡ്ജറ്റ് ടൂൾകിറ്റ് ഉപയോഗിച്ച് ആപ്ലികേഷനുകൾ പ്രവർത്തിപ്പിക്കാനുള്ള പരിസ്ഥിതിയും നൽകുന്നു. ജാലക നിർവ്വഹണ സംവിധാനം ഉപഭോക്താവുമായുള്ള ആശയവിനിമയം എളുപ്പമാക്കുമ്പോൾ, വിഡ്ജറ്റ് ടൂൾകിറ്റ് ആപ്ലികേഷനുകൾക്കാവശ്യമായ ലൈബ്രറികൾ പ്രദാനം ചെയ്യുന്നു. വിഡ്ജറ്റ് ടൂൾകിറ്റ് ഒരു ഏകികൃത രൂപത്തെയും ഭാവത്തെയും ലക്ഷ്യം വെക്കുന്നുണ്ട്. ഒരു ജാലക വ്യവസ്ഥ എന്നുള്ളത് ലൈബ്രറികളോടൊപ്പവും ഓപ്പറേറ്റിംഗ് സിസ്റ്റത്തോടൊപ്പവും താദാത്മ്യം പ്രാപിച്ചിരിക്കുന്ന സംവിധാനമാണ്. ഇതാണ് കീബോഡ്, ഗ്രാഫിക്കൽ ഉപകരണങ്ങൾ, മറ്റു ഹാർഡ്വെയറുകൾ എന്നിവക്ക് പിന്തുണ നൽകുന്നത്. സാധാരണയായി ജാലക നിർവ്വഹണ സംവിധാനം ജാലക വ്യവസ്ഥയിൽ നിന്നാണ് പ്രവർത്തിക്കുന്നത്. ജാലക വ്യവസ്ഥ പലപ്പോഴും ജാലകനിർവ്വഹണത്തിനാവശ്യമായ ധാരാളം സംഗതികൾ പ്രദാനം ചെയ്യുന്നു. സാധാരണയായി ഇതെല്ലാം ജാലക നിർവ്വഹണ സംവിധാനത്തിന്റെ ഭാഗമായാണ് കണക്കാക്കാറുള്ളത്. ഒരു പ്രത്യേക ജാലകസംവിധാനത്തിനു വേണ്ടിയാണ് പലപ്പോഴും ആപ്ലിക്കേഷനുകൾ തയ്യാറാക്കാറുള്ളത്. ഒരു ജാലക ടൂൾകിറ്റ്, ആപ്ലികേഷനുകൾക്ക് ഉപഭോക്തൃ ആശയവിനിമയം ആയാസകരമാക്കാൻ വിഡ്ഗെറ്റുകളിന്മേൽ ആധിപത്യം നൽകുന്നു. ചരിത്രവും ഉപയോഗവും1970ൽ സിറോക്സ് തങ്ങളുടെ സിറോക്സ് അൾട്ടയിലായിരുന്നു ആദ്യമായി പണിയിട പരിസ്ഥിതി ഉപയോഗിച്ചത്. പേഴ്സണൽ കമ്പ്യൂട്ടറുകൾക്ക് വേണ്ടിയാണ് ഇതു നിർമ്മിക്കപ്പെട്ടത്. എന്നാൽ ഇത് വിപണിയിൽ പരാജയമായിരുന്നു. മാർക്കറ്റിംഗ് ഇല്ലായ്മയും ഉയർന്ന വിലയുമായിരുന്നു പരാജയ കാരണങ്ങൾ.[3] ലിസയൊടൊപ്പം ആപ്പിളും ഒരു പണിയിട പരിസ്ഥിതിയെ പരിചയപ്പെടുത്തി. അതും വിപണിയിൽ പരാജയമായിരുന്നു. എക്സ് ജാലകവ്യവസ്ഥപൊതുവേ യൂണിക്സ്-പോലെയുള്ളതും ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളും ഉപയോഗിക്കുന്ന ജാലകവ്യവസ്ഥയാണ് എക്സ് ജാലകവ്യവസ്ഥ (ആംഗലേയം:X Window System). മറ്റു ജാലകവ്യവസ്ഥകളെ അപേക്ഷിച്ച് എക്സ് ജാലകവ്യവസ്ഥയിൽ പണിയിട പരിസ്ഥിതികൾ കൂടുതൽ മികവുറ്റ പ്രകടനം കാഴ്ച വെക്കുന്നു. ഇത്തരത്തിലുള്ള പണിയിട പരിസ്ഥിതികളിൽ സാധാരണയായി ഒരു ജാലക നിർവ്വാഹക സംവിധാനം (സാധാരണയായി മെറ്റാസിറ്റിയോ ക്വിനോ), ഒരു രേഖാനിർവ്വാഹക സംവിധാനം (സാധാരണയായി ഡോൾഫിനോ നോട്ടിലസോ), ഒരു കൂട്ടം തീമുകൾ, പ്രോഗ്രാമുകൾ, ലൈബ്രറികൾ എന്നിവയടങ്ങിയിട്ടുണ്ടാകും. ഒരു പണിയിട പരിസ്ഥിതിയിലെ മുഴുവൻ ഘടകങ്ങളും ഒരു ഉപഭോക്താവിന് എല്ലായ്പ്പോഴും ദൃശ്യമായിക്കൊള്ളണമെന്നില്ല. ചിലതെല്ലാം വളരെ താഴ്ന്ന കോഡായിരിക്കാമ ഉപയോഗിക്കുന്നത്. ഉദാഹരണമായി കെഡിഇയിലെ കിയോ വളരെ വിശാലമായ തരത്തിൽ വിർച്യുൽ ഡിവൈസുകളെ നിയന്ത്രിക്കാൻ ഉപഭോക്താവിന് അവസരമൊരുക്കുന്നു. ഇത് കെഡിഇക്ക് പുറത്ത് ലഭ്യമല്ല.
രണ്ടായിരത്തോടെ കെഡിഇക്കും[14] ഗ്നോമിനും പക്വതയെത്തി. അപ്പീൽ[15] കെഡിഇക്കും ടോപസ്[16] ഗ്നോമിനും പുതിയ സമൂലമാറ്റങ്ങൾ കൊണ്ടുവരാനുള്ള പദ്ധതികളാണ്. ഒരേ ലക്ഷ്യമാണെങ്കിലും കെഡിഇയും ഗ്നോമും ഉപയോക്താവിനെ സമീപിക്കുന്ന രീതിയിൽ വളരെ പ്രകടമായ വ്യത്യാസങ്ങൾ കാണാൻ കഴിയും. കെഡിഇ ഭംഗിയേറിയതും എന്നാൽ സങ്കീർണ്ണവുമായ ഒരു പണിയിടം വാഗ്ദാനം ചെയ്യുമ്പോൾ ഗ്നോമിന്റേത് വളരെ ലളിതമായ സമ്പർക്കമുഖമാണ്. പൊതുവായി ഇവ രണ്ടു വ്യത്യസ്ത തരത്തിലുള്ള ഉപയോക്താക്കളാണ് ഉപയോഗിക്കുന്നത്. എന്നാൽ ഈ പണിയിട പരിസ്ഥിതികൾക്കെല്ലാം പൊതുവായി ധാരാളം സംഗതികൾ കാണാൻ കഴിയും, പ്രധാനമായും എക്സ് ജാലകവ്യവസ്ഥ. ഫ്രീഡെസ്ക്ടോപ്പ്.ഓർഗ് ഇത്തരത്തിലുള്ള ഇരട്ടിക്കലുകൾ ഒഴിവാക്കാൻ ഉദ്ദേശിച്ചുള്ളതാണ്.
ഉദാഹരണങ്ങൾമൈക്രോസോഫ്റ്റ് വിൻഡോസ് ഓരോ വേർഷനിലും ഓരോ പണിയിട പരിസ്ഥിതിയാണ് ഉപയോഗിക്കുന്നത്. വിൻഡോസ് എക്സ്പിയിൽ ലൂണ, വിൻഡോസ് വിസ്റ്റയിലും വിൻഡോസ് 7ലും എയറോ, വിൻഡോസ് 8ൽ മെട്രോ എന്നിങ്ങനെയാണാ പരിസ്ഥിതികൾ. മാക് ഒ.എസ് ടെനിൽ ഉപയോഗിക്കുന്നത് അക്വാ പണിയിട പരിസ്ഥിതിയാണ്. ചിത്രശാല
അവലംബം
|
Portal di Ensiklopedia Dunia