പന്തളം മഹാദേവക്ഷേത്രം
കേരളത്തിൽ പത്തനംതിട്ട ജില്ലയിൽ പന്തളം ടൗണിൽ നിന്നും ഏതാണ്ട് 3 കി.മി വടക്കുപടിഞ്ഞാറ് മാറി മുളമ്പുഴ ഗ്രാമത്തിൽ അച്ചങ്കോവിലറിന്റ്റെ തീരത്ത് സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണ് പന്തളം മഹാദേവക്ഷേത്രം. ഖരമുനിയാൽ പ്രതിഷ്ഠിക്കപെട്ടതായ് കരുതപ്പെടുന്ന ഈ ക്ഷേത്രം[1] മുൻപ് ഇടപ്പള്ളി സ്വരൂപത്തിന്റ്റെ വകയായിരുന്നെങ്കിലും ഇപ്പോൾ സമീപത്തെ പന്ത്രണ്ട് കരകളിൽ പെടുന്ന ഹൈന്ദവരുടെ കൂട്ടായ്മയായ ഹൈന്ദവ സേവാസമിതിയാണ് ക്ഷേത്രഭരണം നിർവഹിക്കുന്നത്. ക്ഷേത്രത്തിന്റ്റെ ഈശാന കോണിനോടുചേർന്ന് അച്ചൻകോവിലാർ ഒഴുകുന്നതുമൂലം ക്ഷേത്രം പന്തളം മുക്കാൽവട്ടം എന്ന പേരിലും അറിയപ്പെടുന്നു പ്രധാന ആഘോഷങ്ങൾധനുമാസത്തിലെ ചതയം നാൾ കൊടിയേറി തിരുവാതിരനാൾ ആറാട്ടോടുകൂടി അവസാനിക്കത്തക്ക രീതിയിൽ പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം വ്യശ്ചികത്തിലെ കാർത്തിക,കുംഭമാസത്തിലെ തിരുവാത്തിര,ശിവരാത്രി തുടങ്ങിയവയും ക്ഷേത്രത്തിൽ ആഘോഷിക്കുന്നു. ഉപദേവതകൾഗണപതി സുബ്രഹ്മണ്യൻ മായയക്ഷിയമ്മ ശാസ്താവ് നാഗങ്ങൾ രക്ഷസ് അവലംബം
പുറത്തേക്കുള്ള കണ്ണീകൾPandalam Mahadeva Temple എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia