പന്നി കൃഷി![]() ![]() വളർത്തു പന്നികളെ കന്നുകാലികളായി വളർത്തുന്നതും പരിപാലിക്കുന്നതുമാണ് പന്നി വളർത്തൽ അഥവാ പന്നി കൃഷി. ഇത് കന്നുകാലി വളർത്തലിന്റെ ഒരു ശാഖയാണ്. പന്നികളെ പ്രധാനമായും ഭക്ഷണത്തിനായി ഉപയോഗിക്കുന്നു. ഇന്ന് പലതരത്തിലുള്ള പന്നി കൃഷിരീതികൾക്ക് നിലവിലുണ്ട്. സാധാരണയായി ഉടമയുടെ വസതിയുമായോ അല്ലെങ്കിൽ അതേ ഗ്രാമത്തിലോ പട്ടണത്തിലോ ആയിട്ടാണ് പന്നി കൃഷി നടത്തുക.[1] പന്നി വളർത്തലിലൂടെ മാംസത്തിന്റെയും കൊഴുപ്പിന്റെയും ലഭ്യതയും, കൂടാതെ പലപ്പോഴും ഒരു വീട്ടുവളപ്പിൽ ഇവയെ വളർത്തുന്നതിനാൽ ഗാർഹിക ഭക്ഷണ മാലിന്യങ്ങൾ പാഴാക്കാതെ ഇവക്ക് നൽകുകയും ചെയ്യാം. മുനിസിപ്പാലിറ്റി ശേഖരിക്കുന്ന ഭക്ഷ്യമാലിന്യങ്ങളും പന്നി വളർത്തലിന് ഒരു മുതൽക്കൂട്ടാണ്.[2] ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണത്തെ മാംസമാക്കി മാറ്റാനുള്ള ഒരു രീതിയായി പന്നി വളർത്തൽ അറിയപ്പെടുന്നു. ഉൽപാദനക്ഷമത വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൂടിയ അളവിലും എണ്ണത്തിലും പന്നികളെ വളർത്തുന്ന വലിയ രീതിയിലുള്ള ഫാമുകൾ ലോകത്തിന്റെ പല ഭാഗങ്ങളിലും നിലവിലുണ്ട്.[3] വികസിത രാജ്യങ്ങളിൽ, കാലാവസ്ഥാ നിയന്ത്രിത കെട്ടിടങ്ങളിലായി ആയിരക്കണക്കിന് പന്നികളെ വളർത്തുന്നുണ്ട്.[4] കന്നുകാലി വളർത്തലിൽ ശ്രദ്ധേയമായ രൂപമാണ് പന്നി കൃഷി. ലോകമെമ്പാടുമായി ഓരോ വർഷവും ഒരു ബില്യണിലധികം പന്നികളെ കശാപ്പ് ചെയ്യുന്നുണ്ട്. അവയിൽ 100 ദശലക്ഷം അമേരിക്കയിലാണ്. ഭൂരിഭാഗം പന്നികളേയും മനുഷ്യ ഭക്ഷണത്തിനായി ഉപയോഗിക്കുന്നു. കൂടാതെ തോൽ, കൊഴുപ്പ് എന്നിവ വസ്ത്രങ്ങൾ,[5] സൗന്ദര്യവർദ്ധകവസ്തുക്കൾ,[6], മെഡിക്കൽ ഉപയോഗ വസ്തുക്കൾ എന്നിവയുടെ നിർമ്മാണത്തിനായി ഉപയോഗിക്കുന്നു. [7] ഒരു പന്നി ഫാമിലെ പ്രവർത്തനങ്ങൾ ഓരോ കൃഷിക്കാരന്റെയും പരിപാലന രീതിയെ ആശ്രയിച്ചിരിക്കുന്നു. പന്നി വളർത്തൽ കൃഷി തിരഞ്ഞെടുക്കുമ്പോൾ താഴെ പറയുന്ന ഘടകങ്ങൾ അതിനെ സ്വാധീനിക്കും:
പന്നിയിറച്ചി ഉപയോഗം
ഉൽപാദനവും വിപണനവും
പാരിസ്ഥിതികവും ആരോഗ്യപരവുമായി നേരിടുന്ന പ്രത്യാഘാതങ്ങൾഅവലംബം
|
Portal di Ensiklopedia Dunia