പരദേശി
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" പി.ടി. കുഞ്ഞുമുഹമ്മദിന്റെ സംവിധാനത്തിൽ മോഹൻലാൽ മുഖ്യവേഷത്തിൽ അഭിനയിച്ച് 2007-ൽ പുറത്തിറങ്ങിയ ശ്രദ്ധേയമായ ഒരു മലയാള ഫീച്ചർ ചലച്ചിത്രമാണ് പരദേശി[1]. കഥാസംഗ്രഹംബ്രിട്ടീഷ് വാഴ്ചക്കാലത്ത് മലബാറിൽ നിന്ന് ജോലിതേടി പാകിസ്താനിലെ കറാച്ചിയിലേക്ക് പോകുന്ന വലിയകത്ത് മൂസ എന്ന ഒരു ഭാരതീന്റെ കഥയാണ് പരദേശി. വിഭജനാനന്തരം വലിയകത്ത് മൂസ ഇന്ത്യയിലേക്ക് മടങ്ങുകയും കേരളത്തിലെ മലപ്പുറം ജില്ലയിൽ സ്ഥിരതാമസമാക്കുകയുമാണ്. ഒരു യഥാർഥ ഭാരതീയനായി ജീവിക്കുന്ന ഇദ്ദേഹത്തിന് സ്വതന്ത്ര്യം ലഭിച്ച് അമ്പത് വർഷങ്ങൽ പിന്നിട്ടിട്ടും പാസ്പോർട്ട് ലഭിക്കാത്തത് കാരണം ഔദ്യോഗിക രേഖകൾ മൂസയെ ഭാരതപൗരനായി കണക്കാക്കുന്നില്ല[2]. പോലീസ് അദ്ദേഹത്തേയും തന്റെ അയൽക്കാരെയും പാകിസ്താൻ ചാരന്മാരായി കണ്ട് നിരന്തരം പൊറുതിമുട്ടിക്കുകയാണ്. ചിത്രത്തിൽ മോഹൻലാൽ 35 മുതൽ 80 വയസ്സ് വരെയുള്ള ജീവിതത്തിന്റെ മൂന്ന് ഘട്ടങ്ങൾ കൈകാര്യം ചെയ്യുന്നു. ജഗതിയും സിദ്ദീഖും വലിയകത്ത് മൂസയുടെ (മോഹൻലാൽ) സുഹൃത്തുക്കളാണ്. ശ്വേത മേനോൻ വലിയകത്ത് മൂസയുടെ ഭാര്യയായും വേഷമിടുന്നു. നടി പത്മപ്രിയ ഒരു പത്രപ്രവർത്തകയുടെ വേഷവും അഭിനയിക്കുന്നു[3]. പുരസ്കാരങ്ങൾപുരസ്കാരങ്ങളിൽ ചിലത് താഴെ:
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia