പരിയാലീസ് മലബാർ ഗ്രാൻഡ് സർക്കസ്കേരളത്തിലെ ആദ്യ സർക്കസ് കമ്പനിയാണ് പരിയാലീസ് മലബാർ ഗ്രാൻഡ് സർക്കസ്.[1] കീലേരി കുഞ്ഞിക്കണ്ണന്റെ ശിഷ്യനായ പരിയാലി കണ്ണനാണ് ഇതിന്റെ തുടക്കക്കാരൻ.[1] ഈ സർക്കസ് കമ്പനിക്ക് പരിയാലീസ് മലബാർ ഗ്രാൻഡ് സർക്കസ് എന്ന് പേര് നൽകുന്നതും, 1904 ഫെബ്രുവരി 20ന് ആദ്യ പ്രദർശനം ഉദ്ഘാടനം ചെയ്യുന്നതും ഗുരുവായ കീലേരി കുഞ്ഞിക്കണ്ണനാണ്.[2] കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ ചിറക്കര വയലിൽ ആയിരുന്നു ആദ്യ പ്രദർശനം.[3] ഇതിലെ ഏക വനിത കുന്നത്ത് യശോദ ആയിരുന്നു. മൃഗങ്ങളെ ഉപയോഗിച്ചുള്ള പ്രദർശനങ്ങൾക്കും അഭ്യാസങ്ങൾക്കും പകരം കായികാഭ്യാസത്തിന് മുൻതൂക്കം നൽകിയ സർക്കസ് കമ്പനി ആയിരുന്നു പരിയാലിയുടേത്.[3] രണ്ട് വർഷം മാത്രമേ ഈ കമ്പനി പവർത്തിച്ചുള്ളൂ. വിദേശികൾ ഉൾപ്പടെയുള്ള മികച്ച കലാകാരന്മാരും മൃഗപരിശീലകരും ഒക്കെയായി മറ്റ് സർക്കസ് കമ്പനികൾ വളർന്നപ്പോൾ, അവരോട് പിടിച്ച് നിൽക്കാനാവാതെ പരിയാലീസ് മലബാർ ഗ്രാൻഡ് സർക്കസ് 1906 ൽ പ്രവർത്തനം അവസാനിപ്പിച്ചു.[4][2] തമിഴ്നാട് കുംഭകോണത്ത് ആയിരുന്നു അവസാന പ്രദർശനം.[2] അവലംബം
|
Portal di Ensiklopedia Dunia