പരിശുദ്ധ കുർബ്ബാനവിശുദ്ധ കുർബാന അല്ലെങ്കിൽ ദിവ്യബലി, ക്രിസ്തുവിന്റെ തിരു അത്താഴത്തെ അനുസ്മരിച്ചു കൊണ്ട് പതിവായി ക്രൈസ്തവ ദേവാലയങ്ങളിൽ നടക്കുന്ന ശുശ്രൂഷയാണു. പേരിനു പിന്നിൽസുറിയാനി ഭാഷയിലെ കുറ്ബാന , കാറെബ് (ആനയിക്കുക എന്നർത്ഥം) തന്നെ മലയാളത്തിലേക്കും ആദേശം ചെയ്യപ്പെട്ടു. [1] അറബിയിൽ കുറ്ബാന എന്നാൽ ബലി എന്നാണർത്ഥം എല്ലാ വിശ്വാസികൾക്കുംവേണ്ടി പരികർമ്മം ചെയ്യപ്പെടുന്നതിനാൽ വിശുദ്ധ കുർബാന സമ്പൂർണ്ണ ആരാധനയായാണ് കരുതപ്പെടുന്നത്. മറ്റു തിരുക്കർമ്മങ്ങൾ വിശ്വാസികളുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കു വേണ്ടി പരകർമ്മം ചെയ്യപ്പെടുന്നു. ഈ തിരുക്കർമ്മങ്ങളുടെ പൂർത്തീകരണമായി വിശുദ്ധ കുർബാന നിലകൊള്ളുന്നു. അതിനാൽ വിശുദ്ധ കുർബാന സമ്പൂർണ്ണ ബലി, അല്ലെങ്കിൽ രാജകീയ ബലി ആയി അറിയപ്പെടുന്നു. സുറിയാനി പാരമ്പര്യത്തിൽ വിശുദ്ധ കുർബാനയെ കൂദാശകളുടെ രാജ്ഞി എന്നും വിളിക്കുന്നു.
പൗരസ്ത്യ സുറിയാനി (കൽദായ) പാരമ്പര്യത്തിലെ അനഫോറ (ആരാധന ക്രമം), വിശുദ്ധ അദ്ദായിയുടെയും വിശുദ്ധ മാറിയുടെയും പേരിൽ അറിയപ്പെടുന്നു. ഈ ആരാധനക്രമത്തിന് രണ്ടാം നൂറ്റാണ്ടോളം പഴക്കമുണ്ട്. അതിനാൽത്തന്നെ ലോകത്തിൽ ഉപയോഗത്തിലിരിക്കുന്ന ലിറ്റർജികളിൽവച്ചുതന്നെ ഏറ്റവും പഴക്കം ചെന്ന ലിറ്റർജി വിശുദ്ധ അദ്ദായിയുടെയും വിശുദ്ധ മാറിയുടെയും അനഫോറയാണ്. പാശ്ചാത്യ സുറിയാനി (അന്ത്യോക്യൻ) പാരമ്പര്യത്തിലെ ആരാധനക്രമം ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിശുദ്ധ യാക്കോബ് ബുർദ്ദാനയുടെ പേരിൽ അറിയപ്പെടുന്നു. പരാമർശങ്ങൾ
കൂടുതൽ വായനയ്ക്ക് |
Portal di Ensiklopedia Dunia