പറപ്പൂക്കാവ് ഭഗവതി ക്ഷേത്രം
ദക്ഷിണേന്ത്യയിൽ കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ കേച്ചേരിയിൽ കീച്ചേരിപ്പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു ഹൈന്ദവ ക്ഷേത്രമാണ് പറപ്പൂക്കാവ് ഭഗവതി ക്ഷേത്രം. ഈ ക്ഷേത്രത്തിലെ പ്രസിദ്ധമായ വാർഷിക ഉത്സവമായ വേല പൂരം മീനമാസത്തിലാണ് ആഘോഷിക്കുന്നത്.[1] [2][3] തൃശ്ശൂർ, കുന്നംകുളം, ചാവക്കാട് എന്നീ താലൂക്കുകളിൽ ഉൾപ്പെടുന്ന പതിനെട്ടു ദേശങ്ങൾക്ക് ഭഗവതിയായി നിലകൊള്ളുന്നു. പ്രധാന ഉത്സവങ്ങൾ
ആരാധനാമൂർത്തികൾക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ഭഗവതി യാണ് ദുർഗ,ബ്രഹ്മരക്ഷസ്,നാഗങ്ങൾ, ദണ്ഡൻ,കിരാതമൂർത്തി,വിഷ്ണുമായ സ്വാമി,മുത്തപ്പൻ,താഴത്തേക്കാവ് ഭഗവതി എന്നിവരാണ് മറ്റ് മൂർത്തികൾ. രൂപകല്പനനാലമ്പലം, നമസ്കാര മണ്ഡപം, കൊടിമരം, ഉപദേവതകളുടെ ശ്രീകോവിലുകൾ എന്നിവയുള്ള പാരമ്പരാഗത കേരള ശൈലി. ക്ഷേത്രത്തിൽ എത്തിചേരാൻകേച്ചേരി ജംഗ്ഷനിൽ നിന്നും പടിഞ്ഞാറു ഭാഗത്തേക്ക് 300 മീറ്റർ സഞ്ചരിച്ചു വലതുവശത്തെ റോഡിലൂടെ 200 മീറ്റർ പോയാൽ ഇടതുഭാഗത്തായി മൈതാനവും,ക്ഷേത്രവും കാണാം. അവലംബങ്ങൾ
|
Portal di Ensiklopedia Dunia