പഴശ്ശിരാജ സ്മാരകം![]() കേരളത്തിലെ വയനാട് ജില്ലയിലെ പഴശ്ശിരാജയുടെ ശവകുടീരമാണ് പഴശ്ശിരാജാ സ്മാരകം എന്നറിയപ്പെടുന്നത്. വിനോദ സഞ്ചാരികളുടെ ഒരു ആകർഷണ കേന്ദ്രമാണ് ഈ സ്ഥലം. വടക്കൻ വയനാടിൽ മാനന്തവാടിയിൽ ആണ് പഴശ്ശിരാജാവിന്റെ ഈ സ്മാരകം. ഇന്ന് ഇത് ഒരു വിനോദസഞ്ചാര കേന്ദ്രവും ആണ് വിനോദസഞ്ചാരികൾക്കായി ബോട്ട് യാത്ര സൗകര്യങ്ങളും കുട്ടികൾക്കായി വിനോദ വസ്തുക്കളും ഇവിടെ ഉണ്ട്. ഒരു മത്സ്യ വളർത്തൽ കേന്ദ്രവും (അക്വേറിയം) ഇവിടെ ഉണ്ട്. 1805 നവംബർ 30 - ന് വയനാട്ടിലെ മാവിലാംതോട് എന്ന സ്ഥലത്തുവെച്ച് ബ്രിട്ടീഷുകാരാൽ കൊല്ലപ്പെടുകയോ വൈരക്കല്ലു വിഴുങ്ങി അവർക്കു പിടികൊടുക്കാതെ ആത്മഹത്യ ചെയ്യുകയോ ചെയ്തു. ബ്രിട്ടിഷുകാർ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ മാനന്തവാടിയിൽ എത്തിച്ച് സംസ്‌കരിച്ചു. വീരപഴശ്ശി എന്നും കേരള സിംഹം എന്നും അദ്ദേഹം അറിയപ്പെടുന്നു. കൽപറ്റയിൽ നിന്നും 32 കിലോമീറ്റർ വടക്കു കിഴക്കായി ആണ് മാനന്തവാടി സ്ഥിതിചെയ്യുന്നത്. ബ്രിട്ടീഷുകാർ പിടികൂടുന്നതു വരെ പഴശ്ശി ഒളിവിൽ താമസിച്ചിരുന്നത് പുൽപള്ളി ഗുഹയിൽ ആയിരുന്നു. 1980ൽ സംസ്ഥാന പുരാവസ്തുവകുപ്പ് പഴശ്ശികുടീരം സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചു. 2010 ഡിസംബറിൽ ഇവിടെ സ്ഥാപിച്ച മ്യൂസിയത്തിൽ ചരിത്ര ഗ്യാലറി, ആദിവാസി ഗ്യാലറി, പൈതൃക ഗ്യാലറി, നാണയ ഗ്യാലറി, ഇൻട്രോഡക്ടറി ഗ്യാലറി തുടങ്ങിയ വിഭാഗങ്ങളുണ്ട്[1] അവലംബം
|
Portal di Ensiklopedia Dunia