പവിത്രേശ്വരം മഹാദേവർ ക്ഷേത്രം
കേരളത്തിൽ കൊല്ലം ജില്ലയിൽ കൊട്ടാരക്കരയ്ക്ക് അടുത്ത് പവിത്രേശ്വരം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണ് പവിത്രേശ്വരം മഹാദേവർ ക്ഷേത്രം. പടിഞ്ഞാറോട്ട് ദർശനമുള്ള അപൂർവ്വം ക്ഷേത്രങ്ങളിലൊന്നായ ഈ ക്ഷേത്രം പവിത്രേശ്വരം ഗ്രാമത്തിലെ പ്രധാന ആരാധനായലങ്ങളിലൊന്നാണ്. കുംഭമാസത്തിലെ തിരുവാതിര നക്ഷത്ര കൊടിയേറി ഏഴാം ദിവസം ആറാട്ടോട് കൂടി ഉത്സവം നടത്തുന്നു. പ്രകൃതി രമണീയമായ വയലേലകളാൽ ചുറ്റപ്പെട്ട ഈ ക്ഷേത്രത്തിൽ ശിവനെ കൂടാതെ പാർവ്വതി, ഗണപതി, ശാസ്താവ് തുടങ്ങിയ ദേവന്മാരും ദേശവാസികൾക്ക് അനുഗ്രഹം നൽകി ഇവിടെ പവിത്രേശ്വരത്ത് കുടികൊള്ളുന്നു. ക്ഷേത്രത്തിൽ എത്തിച്ചേരാൻട്രെയിൻ മാർഗ്ഗം കൊല്ലത്ത് നിന്നും പുനലൂർ ചെങ്കോട്ട ട്രെയിനിൽ കുണ്ടറ സ്റ്റേഷനിൽ ഇറങ്ങി അവിടെ നിന്നും ചീരങ്കാവ് -പുത്തൂർ ബസ്സിൽ പവിത്രേശ്വരം വഞ്ചിമുക്കിൽ ഇറങ്ങിയാൽ ക്ഷേത്ര നടപ്പാത കാണാം ബസ്സ് മാർഗ്ഗം കൊല്ലത്ത് നിന്നും പുനലൂർ ബസ്സിൽ കയറി ചീരങ്കാവിൽ ഇറങ്ങുക അവിടെ നിന്നും പുത്തൂർ ബസ്സിൽ പവിത്രേശ്വരം വഞ്ചിമുക്കിൽ ഇറങ്ങിയാൽ ക്ഷേത്ര നടപ്പാത കാണാം ബസ്സ് മാർഗ്ഗം കൊട്ടാരക്കരയിൽ നിന്നും പുത്തൂർ-കരുനാഗപ്പള്ളി ബസ്സിൽ കയറി പുത്തൂരിൽ ഇറങ്ങുക അവിടെ നിന്നും പവിത്രേശ്വരം - ചീരങ്കാവ് ബസ്സിൽ വഞ്ചിമുക്കിൽ ഇറങ്ങിയാൽ ക്ഷേത്രത്തിലേക്കുള്ള നടപ്പാത കാണാം അവലംബം
|
Portal di Ensiklopedia Dunia