From top, left to right : Gunung Palung National Park, Temajuk Beach, Lake Teratai in Singkawang, Tua Pek Kong Temple in Ketapang, Barat Natal Beach, Simpang Island, Pulau Datok Beach
Flag
Seal
Nickname(s):
Provinsi Seribu Sungai[1] Province of Thousand Rivers
പശ്ചിമ കലിമന്താൻ (Indonesian: Kalimantan Barat, Malay: كليمنتان بارت, ചൈനീസ്: 西加里曼丹; Hakka: Sî-Kâ-lí-màn-tân; Teochew: Sai-Gia-li-man-dang) ഇന്തോനേഷ്യയിലെ ഒരു പ്രവിശ്യയാണ്. ബോർണിയോ ദ്വീപിലെ ഇന്തോനേഷ്യൻ ഭാഗമായ കാലിമന്താനിലെ അഞ്ച് ഇന്തോനേഷ്യൻ പ്രവിശ്യകളിലൊന്നാണിത്. ഇതിന്റെ തലസ്ഥാന നഗരി പോണ്ടിയാനാക്ക് ആണ്. 2010 ലെ സെൻസസ് പ്രകാരം 4,395,983 ജനങ്ങളുണ്ടായിരുന്ന ഈ ഭൂവിഭാഗത്തിന്റെ ആകെ വിസ്തൃതി 147,307 ചതുരശ്ര കിലോമീറ്ററാണ്. ദയാക്, മലായ്, ചൈനീസ്, ജാവനീസ്, ബൂഗിസ്, മദുറീസ് തുടങ്ങിയവരാണ് ഇവിടുത്തെ വംശീയ വിഭാഗങ്ങൾ. 2014 ജനുവരിയിലെ ഔദ്യോഗിക കണക്കനുസരിച്ചുള്ള ജനസംഖ്യ 4,546,439 ആയിരുന്നു. പ്രവിശ്യയുടെ ഭൂരിപക്ഷം പ്രദേശങ്ങളേയും നീരണിയിക്കുന്ന കപ്വാസ് നദിയുടെ നീർത്തടപ്രദേശത്തെ വലയം ചെയ്തു കിടക്കുന്ന പർവ്വതനിരകളാണ് പശ്ചിമ കലിമന്താന്റെ ഏകദേശ അതിരുകൾ. പ്രവിശ്യ അതിന്റെ കരപ്രദേശത്തെ അതിരുകൾ തെക്കുകിഴക്കൻ ഭാഗത്ത് മദ്ധ്യ കലിമന്താൻ കിഴക്കുഭാഗത്ത് കിഴക്കൻ കലിമന്താൻ വടക്കുഭാഗത്ത് മലേഷ്യൻ ഭൂപ്രദേശമായ സാരവാക്ക് എന്നിവയുമായി പങ്കുവയ്ക്കുന്നു.
പശ്ചിമ കലിമന്താൻ "ആയിരം നദികളുടെ പ്രവിശ്യ" എന്നറിയപ്പെടുന്ന ഒരു പ്രദേശമാണ്. പലപ്പോഴും ജലഗതാഗതയോഗ്യമായ നൂറുകണക്കിന് വലുതും ചെറുതുമായ നദികളുള്ള ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകളാണ് ഈ വിളിപ്പേരു സമ്മാനിച്ചത്. ഇപ്പോൾ മിക്ക ജില്ലകളിലും റോഡുമാർഗ്ഗമുള്ള ഗതാഗത സൌകര്യങ്ങൾ എത്തിച്ചേർന്നിട്ടുണ്ടെങ്കിലും ഇവിടത്തെ പ്രധാന നദികൾ ഇപ്പോഴും ഉൾനാടൻ പ്രദേശങ്ങളിലേയ്ക്കുള്ള ചരക്കുഗതാഗതത്തിന് പ്രധാന മാർഗ്ഗമായി ഉപയോഗിക്കുന്നു.
പശ്ചിമ കലിമന്താൻ മേഖലയുടെ ഒരു ചെറിയ ഭാഗം സമുദ്രജലമാണെങ്കിലും പശ്ചിമ കലിമന്താനിൽ ഡസൻ കണക്കിന് ചെറുതും വലുതുമായ ദ്വീപുകൾ (ഭൂരിഭാഗവും ജനവാസമില്ലാത്തത്) കരിമാതാ കടലുക്ക്, നാതുന കടൽ എന്നിവയ്ക്കു നെടുനീളത്തിൽ റിയാവു ദ്വീപസമൂഹ പ്രവിശ്യയുടെ അതിർത്തിയോളം വ്യാപിച്ചുകിടക്കുന്നു. 2000 ലെ സെൻസസ് പ്രകാരം ഈ പ്രവിശ്യയിലെ ആകെ ജനസംഖ്യ 4,073,430 ആയിരുന്നു (ഇന്തോനേഷ്യയിലെ ജനസംഖ്യയുടെ 1.85 ശതമാനം).
ചരിത്രം
പശ്ചിമ കലിമന്താനറെ ചരിത്രം പതിനേഴാം നൂറ്റാണ്ടിനു മുമ്പ് ആരംഭിക്കുന്നു. പതിനേഴാം നൂറ്റാണ്ടിനു മുൻപ് പ്രവിശ്യയിലെ പ്രധാന നിവാസികൾ ദിയാക്കുകളായിരുന്നു. ഭൂമധ്യരേഖ (അക്ഷാംശം 0°) ഈ പ്രവിശ്യയെ മുറിച്ചു കടന്നുപോകുന്നു; കൃത്യമായിപ്പറഞ്ഞാൽ പോണ്ടിയാനാക്ക് നഗരത്തിലൂടെ. പശ്ചിമ കലിമന്താനിൽ പലപ്പോഴും ഉയർന്ന ആർദ്രതയുള്ളതും ഉയർന്ന താപനിലയുടെ അകമ്പടിയോടെയുമുള്ളതുമായ ഒരു ഉഷ്ണമേഖലാ കാലാവസ്ഥയാണ് അനുഭവപ്പെടാറുള്ളത്.
ഭൂമിശാസ്ത്രം
ബോർണിയോ ദ്വീപിന്റെ പടിഞ്ഞാറൻ ഭാഗത്തായാണ് പശ്ചിമ കലിമന്താൻ പ്രവിശ്യ സ്ഥിതി ചെയ്യുന്നത്.
ഭരണവിഭാഗങ്ങൾ
പശ്ചിമ കലമന്താൻ രണ്ടു നഗരങ്ങളായും (കോട്ട), പന്ത്രണ്ട് റീജൻസികളായും (കബൂപ്പട്ടെൻ) ഉപവിഭജനം നടത്തിയിരിക്കുന്നു. പ്രവിശ്യയിലെ ഏകദേശം 29 ശതമാനം ആളുകളും പോണ്ടിയാനാക് പ്രദേശത്താണ് അധിവസിക്കുന്നത്. റീജൻസികളുടേയും നഗരങ്ങളുടേയും തലസ്ഥാനങ്ങളും ജനസംഖ്യയും താഴെപ്പറയുന്നതാണ്:
ഡനാവു സെന്റാറം, ഗനുങ് പാലങ്, ബെന്റങ് കെരിഹൻ എന്നിങ്ങനെ ഈ പ്രവിശ്യയിൽ മൂന്ന് ദേശീയോദ്യാനങ്ങൾ സ്ഥിതിചെയ്യുന്നു. നിലവിൽ, ഡിപ്റ്റെറോകാർപ്പ് പോലെയുള്ള മരങ്ങളുടെ നിയമവിരുദ്ധമായ വെട്ടൽ, പാം ഓയിൽ തോട്ടങ്ങളുടെ വ്യാപനം എന്നിവയാലുള്ള ആവാസവ്യവസ്ഥയുടെ തകർക്കൽ നിരവധി അപൂർവ്വയിനം ജീവികളുടെ നിലനിൽപ്പിനു ഇവിടെ ഭീഷണിയുണ്ടാക്കുന്നു.
ജനസംഖ്യാകണക്കുകൾ
പശ്ചിമ കലിമന്താനിൽ പ്രാമുഖ്യമുള്ള വംശീയ വിഭാഗങ്ങൾ ദയാക് (34.93%), മലയ് (33.84%) എന്നിവയാണ്. ദയാക്കുകൾ ഉൾനാടൻ പ്രദേശങ്ങളിൽ ജീവിക്കുമ്പോൾ മലയൻ വംശീയ ഭൂരിപക്ഷം തീരപ്രദേശങ്ങളിൽ അധിവസിക്കുന്നു. ജാവനീസ് ആണ് മൂന്നാം സ്ഥാനത്തുള്ള വംശീയ വിഭാഗം (9.74%).
ഭാഷ
ഇന്തോനേഷ്യൻ ഭാഷയാണ് പശ്ചിമ കലിമന്താനിൽ പൊതുവായി ജനങ്ങൾ ഉപയോഗിക്കുന്ന ഭാഷ.
മതം
2010 ലെ സെൻസസ് പ്രകാരം പശ്ചിമ കലിമന്താനിലെ ഭൂരിഭാഗം ആളുകളും (59.22%) ഇസ്ലാം മതം സ്വീകരിച്ചവരാണ്.