പാകിസ്താൻ ദേശീയ ക്രിക്കറ്റ് ടീം
പാകിസ്താൻ ദേശീയ ക്രിക്കറ്റ് ടീം പാകിസ്താനെ പ്രതിനിധീകരിക്കുന്ന രാജ്യാന്തര ക്രിക്കറ്റ് ടീമാണ്. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി. സി. ബി.) എന്ന കായിക സംഘടനയാണ് പാകിസ്താൻ ക്രിക്കറ്റ് ടീമിനെ നിയന്ത്രിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയിലെ ഒരു അംഗം കൂടിയാണ് പാകിസ്താൻ. പാകിസ്താനെ പ്രതിനിധീകരിച്ച് ടെസ്റ്റ് ക്രിക്കറ്റിലും, ഏകദിന ക്രിക്കറ്റിലും ട്വന്റി 20 മത്സരങ്ങളിലും പങ്കെടുക്കുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയിലെ സംഘടിപ്പിച്ച 1992ലെ ലോകകപ്പ് നേടിയത് പാകിസ്താനാണ്. ഐ. സി. സി. തന്നെ സംഘടിപ്പിക്കുന്ന 19 വയസ്സിൽ താഴെയുള്ളവരുടെ ലോകകപ്പ് രണ്ട് തവണ (2004ലും 2006ലും) പാകിസ്താൻ നേടി. തുടർച്ചയായി ഈ നേട്ടം കൈവരിച്ച ഏക ടീമാണ് പാകിസ്താൻ. അതുപോലെ തന്നെ 2009ൽ നടന്ന ലോക ട്വന്റി 20 ലോകകപ്പിലും പാകിസ്താനായിരുന്നു ചാമ്പ്യന്മാർ. മൂന്ന് തവണ ചാമ്പ്യൻസ് ട്രോഫിയുടെ സെമിഫൈനൽ വരെ പാകിസ്താൻ എത്തി. 2000ത്തിലും, 2004ലും 2009ലും ആയിരുന്നു ഇത്. അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia