പാതിരാക്കൊക്ക്
വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും വയലുകളിലും ചതുപ്പുകളിലും കണ്ടുവരാറുള്ള രാത്രി സഞ്ചാരിയായ ഒരു പക്ഷിയാണ് പാതിരാകൊക്ക്. കുളക്കൊക്കിനേക്കാൾ അൽപ്പം വലുതും തടിച്ചതുമാ/ [1] [2][3][4] ഇതിനെ ചില പ്രദേശങ്ങളിൽ പകലുണ്ണാൻ എന്നും വിളിക്കുന്നു.[5][6] പ്രത്യേകതകൾചാരനിറവും വെള്ള നിറവും കലർന്ന തൂവലുകളാണ് ഇതിനുള്ളത്; എങ്കിലും തലയും ശരീരത്തിന്റെ മുകൾ ഭാഗവും കടും പച്ച കലർന്ന കറുപ്പ് നിറത്തിലും ചിറകിന്റെ മുകൾ ഭാഗം ചാരനിറവുമാണ്. ശരീരത്തിന്റെ അടിഭാഗവും കഴുത്തിന്റെ കീഴ്ഭാഗവും വെള്ള നിറത്തിലുമാണുള്ളത്. കറുത്ത കൊക്കും ചുവന്ന കണ്ണുകളുമാണ് ഇതിനുള്ളത്. സാധാരണ ഇളം പച്ച നിറത്തിൽ കാണപ്പെടുന്ന കാലുകൾ പ്രജനനകാലത്ത് മഞ്ഞനിറത്തിലോ ഇളം ചുവന്ന നിറത്തിലോ ആയിരിക്കും കാണപ്പെടുക. കൂടാതെ ഇവയുടെ തലയ്ക്ക് പുറകിലായി ഒരു ശിഖയും കാണപ്പെടുന്നു. ശബ്ദം'ഷ്ക്വോർക്ക്' എന്ന ഏകപദം മാത്രമേയുള്ളു പാതിരാക്കൊക്കിന്റെ നിഘണ്ടുവിൽ. അത് നാഴികക്ക് നാൽപ്പതു വട്ടം ഉരുവിടുകയും ചെയ്യും. സാധാരണയായി പറക്കുമ്പോൾ മാത്രമാണ് അവ ശബ്ദമുണ്ടാക്കുക. ഒരു സ്ഥലത്തിരിക്കുമ്പോൾ അവ നിശ്ശബ്ദമായിരിക്കും. സ്വഭാവംഇവ ഭക്ഷണം ശേഖരിക്കുന്നത് രാത്രി സമയത്തായതിനാൽ ഈ പക്ഷികൾ പകൽസമയം മുഴുവൻ വിശ്രമത്തിലായിരിക്കും. അൻപതും അറുപതും കൊക്കുകൾ ഒരേസമയം മരത്തിൽ വിശ്രമിക്കുന്നതിനാൽ ഇവയെ നമുക്ക് കാണാൻ കഴിയില്ല. പകൽ മുഴുവൻ വിശ്രമിച്ച ശേഷം സന്ധ്യക്ക് അൽപ്പം മുൻപ് ഈ പക്ഷികൾ ചെക്കിരിക്കുന്ന മരത്തിന്റെ വന്ന പോക്കുവെയിൽ കൊള്ളുക പതിവുണ്ട്. ഈ സമയത്താണ് ഇവയെ നമുക്ക് കാണാൻ അവസരം ലഭിക്കുക. പ്രജനനംഇവയുടെ പ്രജനന കാലം ഫെബ്രുവരി തൊട്ട് ജൂൺ വരെയാണ്. ചിത്രശാല
അവലംബം
Nycticorax nycticorax എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia