പാമീർ ദേശീയോദ്യാനം
കിഴക്കൻ താജിക്കിസ്ഥാനിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് പാമീർ ദേശീയോദ്യാനം (Pamir National Park). താജിക് ദേശീയോദ്യാനം എന്ന പേരിലും ഇതറിയപ്പെടുന്നുണ്ട്. 1992 ൽ ലാണ് ഇവിടെ ദേശീയോദ്യാനമായി അംഗീകരിച്ചത്. പരിസ്ഥിതിസ്റ്റെപ്, മരുഭൂമി, പുൽമേടുകൾ ആൽപൈൻ പ്രദേശങ്ങൾ എന്നിവയുടെ സമ്മിശ്രമാണ് ഈ ദേശീയോദ്യാനം. ഏറെനാൾ നീണ്ടുനിൽക്കുന്ന തണുപ്പുള്ള ശൈത്യവും, തണുത്ത വേനൽക്കാലവുമാണ് ഇവിടെയുള്ളത്, ഇവിടത്തെ ശരാശരി വാർഷിക മഴയിൽ 12.7 സെന്റീമീറ്റർ ആണ്.[2] തവിട്ടുകരടി, ഹിമപ്പുലി, ചെന്നായ്, markhor, മാർക്കോ പോളോ ഷീപ്പ്, തവിട്ടു തലയൻ കടൽകാക്ക, കുറിത്തലയൻ വാത്ത തുടങ്ങിയ പലതരം ജീവികളും ഈ ദേശീയോദ്യാനത്തിൽ വസിക്കുന്നുണ്ട്.[3]<gallery> File:Pamir Mountains, Tajikistan, 06-04-2008.jpg| File:Pamir protected area map-fr.svg|കിഴക്കൻ താജിക്കിസ്ഥാന്റെ ഭൂപടത്തിൽ, പാമിർ റേഞ്ചുകൾ പച്ച നിറത്തിലുള്ള പാമിർ നാഷനൽ പാർക്ക് കാണിക്കുന്നു അവലംബം
|
Portal di Ensiklopedia Dunia