പാരാതൈറോയ്ഡ് ഗ്രന്ഥി
തൈറോയ്ഡ് ഗ്രന്ഥിയുടെ മുകൾഭാഗത്ത് രണ്ടു വശങ്ങളിലായി സ്ഥിതിചെയ്യുന്ന നാലു ഗ്രന്ഥികളാണ് പാരാതൈറോയിഡ് ഗ്രന്ഥികൾ (Parathyroid glands). ഇവ പാരാതോർമോൺ എന്ന ഹോർമോൺ ഉല്പാദിപ്പിക്കുന്നു. ഗ്രന്ഥിയുടെ പ്രധാന ധർമ്മം ശരീരത്തിലെ കാൽസ്യം അയോണുകളുടെ അളവു ക്രമീകരിക്കുക എന്നതാണ്.[1] സ്ഥാനംതൈറോയ്ഡ് ഗ്രന്ഥിയുടെ ദലങ്ങൾക്കു പിന്നിലായി കാണപ്പെടുന്ന പയറിനോളം വലിപ്പവും അണ്ഡാകൃതിയുമുള്ള രണ്ടുജോഡി ഗ്രന്ഥികളാണ് പാരാതൈറോയ്ഡ്. ചില മനുഷ്യരിൽ ഒരു പാരാതൈറോയ്ഡ് ഗ്രന്ഥി മാത്രമേ കാണപ്പെടുന്നുള്ളൂ; അപൂർവമായി രണ്ടുജോഡിയിലധികം ഗ്രന്ഥികൾ കഴുത്തിലോ നെഞ്ചിലോ ആയി കാണപ്പെടാറുണ്ട്. [2] ധർമ്മംപാരാതൈറോയ്ഡ് ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന ഹോർമോൺ രക്തത്തിലെ കാത്സ്യത്തിന്റെ അളവിനെ നിയന്ത്രിക്കാൻ സഹായകമാണ്. പാരാതൈറോയ്ഡ് ഗ്രന്ഥിയുടെ അമിതപ്രവർത്തനം ഹൈപ്പർപാരാതൈറോയ്ഡിസം (hyperparathyroidism) എന്ന രോഗത്തിനു കാരണമാകുന്നു. ഇതുമൂലം അസ്ഥികളിൽനിന്നും കാൽസ്യം അയോണുകൾ ക്രമാധികം രക്തത്തിലേക്ക് മാറ്റപ്പെട്ട് രക്തത്തിൽ കാൽസ്യം അയോണുകളുടെ തോത് വർദ്ധിക്കുന്നു. ഈ കാൽസ്യം അയോണുകൾ ക്രമേണ വൃക്കകൾ, ആഗ്നേയ ഗ്രന്ഥി തുടങ്ങിയവയിൽ അടിഞ്ഞു ചേർന്ന് കാൽസ്യം കല്ലുകൾ ഉണ്ടാകുവാൻ കാരണമാകും. പാരാതൈറോയ്ഡ് പ്രവർത്തനം കുറയുന്ന അവസ്ഥയാണ് ഹൈപ്പോപാരാതൈറോയ്ഡിസം (hypoparathyroidism). പാരാതോർമോണിന്റെ അപര്യാപ്തതമൂലം പേശീപ്രവർത്തനങ്ങളെ ബാധിക്കുന്ന ടെറ്റനി എന്ന അസുഖം ഉണ്ടാകുന്നു. അവലംബം
|
Portal di Ensiklopedia Dunia