പാരാലിമ്പിക്സ്
ഏതെങ്കിലും തരത്തിലുള്ള അംഗവൈകല്യമുള്ളവർക്കായുള്ള വാർഷിക മത്സരങ്ങളാണ് പാരാലിമ്പിക്സ്. ഇംഗ്ലണ്ടിലെ സ്റ്റോക്ക് മാൻഡിവിൽ ആശുപത്രിയിലാണ് ഇതിനു തുടക്കം. അന്താരാഷ്ട്ര സ്റ്റോക്ക് മാൻഡിവിൽ ഗെയിംസ് എന്ന പേരിലാണ് ഇത് ആദ്യം അറിയപ്പെട്ടിരുന്നത്.അംഗഭംഗം സംഭവിച്ചവർക്കുള്ള ശാരീരിക പ്രവർത്തനം എന്ന നിലയിലായിരുന്നു ഇതു തുടങ്ങിയതെങ്കിലും കാലക്രമേണ മത്സരമാക്കുകയായിരുന്നു.[1] വർഷത്തിലൊരിക്കലാണ് മത്സരങ്ങൾ നടക്കുന്നത്. തുടർച്ചയായി മൂന്നു വർഷങ്ങൾ മത്സരങ്ങൾ നടത്തി, നാലാമത്തെ വർഷം ഒളിമ്പിക്സിനോടൊപ്പം ആണ് മത്സരങ്ങൾ നടത്തുന്നത്.:1948 ൽ ലണ്ടൻ ഒളിമ്പിക്സ് മത്സരങ്ങൾക്ക് തുടക്കമായപ്പോൾ സ്റ്റോക്ക് മാൻഡിവിൽ ആശുപത്രിയിലെ സർ ലുഡ്വിഗ് ഗട്ട്മാൻ നട്ടെല്ലിന് ക്ഷതമേറ്റവർക്കായി ചില മത്സരങ്ങൾ സംഘടിപ്പിച്ചു. നാലു വർഷത്തിനു ശേഷം ഹോളണ്ടിൽ നിന്നും ചില മത്സരാർത്ഥികളിതിൽ പങ്കെടുക്കാനെത്തി. അങ്ങനെ ഇതൊരു അന്താരാഷ്ട്ര മത്സരത്തിനു തുടക്കമാവുകയായിരുന്നു. വീൽചെയർ ഒളിമ്പിക്സ് എന്ന പേരിൽ ഇന്നും മത്സരങ്ങൾ നടത്തപ്പെടുന്നു.1960ൽ റോമിൽ പതിനേഴാമത് സമ്മർ ഒളിമ്പിക്സ് നടക്കുമ്പോഴാണ് ആദ്യ പാരാലിമ്പിക്സിനു തുടക്കം.:അന്താരാഷ്ട്ര പാരാലിമ്പിക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാലുവർഷത്തിലൊരിക്കൽ (ഒളിമ്പിക്സ് മത്സരങ്ങൾ കഴിഞ്ഞ്) ഇത് നടത്തുന്നു. 1976 ൽ ആദ്യ പാരാലിമ്പിക്സ് വിന്റർ മത്സരങ്ങളും നടന്നു. . ചരിത്രത്തിൽ ഇന്ത്യ 12 പാരാലിമ്പിക്‌സ് മെഡൽ നേടിയിട്ടുണ്ട്. അവലംബം |
Portal di Ensiklopedia Dunia