കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു പാറക്കോട്ടിൽ കുമാരൻ എന്ന പി. കുമാരൻ (ജീവിതകാലം: 26 ഒക്ടോബർ 1934 - 26 ഒക്ടോബർ 2020)[1]. മണ്ണാർക്കാട് നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ. സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം ഏഴാം കേരളനിയമസഭയിൽ അംഗമായത്. ജനയുഗം പത്രത്തിന്റെ ഡയറക്ടർ ബോർഡംഗം, കരിമ്പുഴ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ, കരിമ്പുഴ പഞ്ചായത്ത് പ്രസിഡന്റ്, കുലിക്കിലിയാട് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മൂന്ന് ഏക്കർ വരുന്ന വസ്തു അന്ധവിദ്യാലയമായ ഹെല്ലൻ കെല്ലർ സെന്റേണറി മോഡൽ വിദ്യാലയത്തിന് സംഭാവനയായി നൽകിയിട്ടുണ്ട്. വാർദ്ധക്യസഹജമായ ആസുഖങ്ങളേത്തുടർന്ന് 2020 ഒക്ടോബർ 26ന് കോഴിക്കോട്ടുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു[2]. പി. കൃഷ്ണൻ, കല്ല്യാണിയമ്മ എന്നിവരാണ് മാതാപിതാക്കൾ, പാർവതിയാണ് ഭാര്യ, സുധീർ, ബീന, ബിജില, മുരളി എന്നിവർ മക്കളുമാണ്[3].