പാലക്കാട് കെ.എസ്. നാരായണസ്വാമി
കേരളീയനായ കർണാടകസംഗീതജ്ഞനും സംഗീതാധ്യാപകനുമായിരുന്നു പാലക്കാട് കെ.എസ്. നാരായണ സ്വാമി (മരണം : 30 ഏപ്രിൽ 2025). ആകാശവാണി തൃശ്ശൂർ നിലയത്തിൽ ടോപ്പ് ഗ്രേഡ് ആർട്ടിസ്റ്റായിരുന്നു. 2016-ൽ സംഗീതനാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം ലഭിച്ചു. 2016-ൽ കർണാടക സംഗീതരംഗത്തെ സമഗ്രസംഭാവനയ്ക്ക് പാലക്കാട് ഫൈൻ ആർട്സ് സൊസൈറ്റിയുടെ പുരസ്കാരവും അദ്ദേഹം നേടി.[1] ജീവിതരേഖകാവശ്ശേരി കെ.കെ. ശിവരാമകൃഷ്ണ അയ്യരുടെയും അന്നപൂർണിയുടെയും മകനാണ്. 15-ാം വയസ്സുമുതൽ സംഗീതക്കച്ചേരികളിൽ പാടിത്തുടങ്ങി. കാവശ്ശേരി എ.എസ്.ആർ.വി.യു.പി. സ്കൂളിലായിരുന്നു പ്രാഥമികവിദ്യാഭ്യാസം. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത അക്കാദമിയിൽനിന്ന് ഗാനഭൂഷണം നേടി. 1958-ൽ സർക്കാർ സർവീസിൽ സംഗീതാധ്യാപകനായി നിയമിതനായി. ആർ.വി.പി. പുതൂർ, ചിറ്റൂർ ഗവ. യുപി, ബിഗ്‍ബസാർ ഹൈസ്കൂൾ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. 1960 മുതൽ ആകാശവാണിയിൽ പരിപാടികൾ അവതരിപ്പിച്ചു. ഭാര്യ: ചെമ്പൈ സംഗീതകോളേജിലെ സംഗീതാധ്യാപികയായിരുന്ന രമണിയാണ്. മകൾ: വയലിനിസ്റ്റും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സ് ഡയറക്ടറുമായ പ്രൊഫ. ഡോ. അന്നപൂർണി സുബ്രഹ്മണ്യൻ. പുരസ്കാരങ്ങൾ
അവലംബം |
Portal di Ensiklopedia Dunia