പാലരുവി എക്സ്പ്രസ്
തമിഴ്നാട്ടിലെ തൂത്തുകുടി തീവണ്ടി നിലയം പാലക്കാട് ജില്ലയിലെ പാലക്കാട് ജംഗ്ഷനും ഇടയിൽ സർവീസ് നടത്തുന്ന ഇന്ത്യൻ റെയിൽവേയുടെ ദിവസേനയുള്ള എക്സ്പ്രസ് ട്രെയിനാണ് പാലരുവി എക്സ്പ്രസ്. കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായ പാലരുവിയുടെ പേരാണ് തീവണ്ടിക്കു നൽകിയിരിക്കുന്നത്. ചരിത്രം2017 ഏപ്രിൽ 19-നാണ് ഈ ട്രെയിൻ സർവീസ് ആരംഭിച്ചത്. [2] കൊല്ലം ജില്ലയിലെ കിഴക്കൻ മേഖലയിൽ നിന്ന് ദിവസേന മധ്യകേരളത്തിലേക്ക് യാത്ര ചെയ്യുന്നവരെ സഹായിക്കുന്നതിനായാണ് ഈ ട്രെയിൻ പ്രഖ്യാപിച്ചത്. വേണാട് എക്സ്പ്രസ് മാത്രമാണ് പാലരുവി എക്സ്പ്രസ് കൂടാതെ ഈ സമയത്ത് മധ്യകേരളത്തിലൂടെ സർവീസ് നടത്തുന്ന ട്രെയിൻ. [3][4][5] പാത16791/16792 ആണ് പാലരുവി എക്സ്പ്രസിന്റെ ട്രെയിൻ നമ്പർ. ചെങ്കോട്ട , പുനലൂർ,കൊല്ലം ജംഗ്ഷൻ, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ എന്നീ റെയിൽവേ സ്റ്റേഷനുകളിലൂടെയാണ് പാലരുവി എക്സ്പ്രസ് സഞ്ചരിക്കുന്നത്. [6] സ്റ്റോപ്പുകൾതിരുനൽവേലി ജംഗ്ഷൻ > ചേരന്മഹാദേവി > തെങ്കാശി ജംഗ്ഷൻ > ചെങ്കോട്ട >ന്യൂ ആര്യങ്കാവ് > തെന്മല > പുനലൂർ > ആവണീശ്വരം → കൊട്ടാരക്കര → കുണ്ടറ → കിളികൊല്ലൂർ → കൊല്ലം ജംഗ്ഷൻ → മൺറോ തുരുത്ത് → കരുനാഗപ്പള്ളി → കായംകുളം ജംഗ്ഷൻ → ചെങ്ങന്നൂർ→ തിരുവല്ല → കോട്ടയം → കുറുപ്പന്തറ -> എറണാകുളം ടൗൺ → ആലുവ → തൃശൂർ→ ഒറ്റപ്പാലം [7][8] ഇതും കാണുക
അവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia