പാർട്ടി (ഹിന്ദി ചലച്ചിത്രം)
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" വിഖ്യാത സംവിധായകനും സിനിമാട്ടോഗ്രാഫറുമായ ഗോവിന്ദ് നിഹലാനി സംവിധാനം ചെയ്ത 'പാർടി' 1984 ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമാണ്. മഹേഷ് എൽക്കുൻഷുവറുടെ നാടകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിജയ് മേത്ത, മനോഹർ സിംഗ്, ഓംപുരി, നസറുദ്ദീൻ ഷാ, രോഹിണി ഹട്ടംഗടി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നഗരജീവിതത്തിന്റെ നേർക്കുള്ള ഒരു സറ്റയറാണ് 'പാർട്ടി. ഇതിവൃത്തംമധ്യവയസ്കയും വിധവയുമായ ദമയന്തി റാണെ (വിജയ മേത്ത) നടത്തുന്ന ഒരു സായാഹ്നവിരുന്നിൽ നിന്നാണ് എല്ലാറ്റിന്റേയും തുടക്കം.ദേശീയസാഹിത്യപുരസ്കാരം ലഭിച്ച നാടകകൃത്ത് ദിവാകർ ബാർവേ (മനോഹർ സിംഗ്)യോടുള്ള ആദരസൂചകമായാണ് വിരുന്ന് സംഘടിപ്പിക്കപ്പെട്ടത്.എഴുത്തുകാരും കലാകാരന്മാരും ബുദ്ധിജീവികളും ഉൾപ്പെടെ ഉപരി-മദ്ധ്യവർഗങ്ങളിൽ പെട്ട പല സ്വഭാവത്തിലുള്ള മനുഷ്യർ ഈ പാർടിക്കെത്തുന്നുണ്ട്. അവരിൽ മാർക്സിസ്റ്റ് ലേബൽ ഉള്ള ദന്തഗോപുര വാസികളുണ്ട് , കടുത്ത ലൈംഗിക അസംതൃപ്തി ഉള്ളവരുണ്ട് , വിടന്മാരുണ്ട് . ക്ഷണിക്കപ്പെടാത്തവരുമുണ്ട്. ഇവരുടെയെല്ലാം കാപട്യം നിറഞ്ഞ പ്രകടനങ്ങൾ കൊണ്ട് നിറഞ്ഞതാണ് പാർടി. വിരുന്നിൽ പങ്കെടുത്തവരുടെ സംഭാഷണങ്ങളിൽ നിന്നും ദിവാകർ ബാർവേയ്ക്ക് പുരസ്കാരം ലഭിച്ചതിനു പിന്നിൽ ദമയന്തി റാണെ ആണെന്നും അയാൾ അവരുടെ കാമുകനാണെന്നും ഉള്ള കാര്യങ്ങൾ പുറത്തുവരുന്നു.മറ്റു കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെ തുടക്കം മുതൽ നിറഞ്ഞു നിൽക്കുന്ന അമൃത് (നസറുദ്ദീൻ ഷാ) എന്ന കവി ചിത്രത്തിൻറെ അവസാന രംഗത്ത് മാത്രമാണ് പ്രത്യക്ഷപ്പെടുന്നത്. ഗോത്രവിഭാഗങ്ങൾക്കിടയിൽ പ്രവർത്തിക്കാനായി മുഖ്യധാരയിൽ നിന്നും അകന്നുനിന്ന കവിയും എഴുത്തുകാരനുമാണ് അമൃത്. വിരുന്നിലെ സംഭാഷണങ്ങൾ എഴുത്തുകാരും കലാകാരന്മാരും പുലർത്തേണ്ട സാമൂഹിക പ്രതിബദ്ധതയെ കുറിച്ചായി മാറുന്നു. സാമൂഹ്യ പ്രശ്നങ്ങളോട് പ്രതികരിക്കുമ്പോൾ ഒരു കലാകാരന് ഇരട്ട വ്യക്തിത്വം സാദ്ധ്യമാണോ? കലാകാരൻ ഒരു രാഷ്ട്രീയ പാർടിയുടെ ഭാഗമായിരിക്കേണ്ടത് അനിവാര്യമല്ലെങ്കിലും ജനകീയ പ്രക്ഷോഭങ്ങളെ അവഗണിക്കാൻ അയാൾക്ക് കഴിയുമോ? ചൂടേറിയ വാദപ്രതിവാദങ്ങളാണ് ഈ വിഷയങ്ങളിൽ നടക്കുന്നത്.വൈയക്തികമായ സംഘർഷങ്ങളിൽ മാത്രം ഒതുങ്ങി ജീവിക്കുന്ന എഴുത്തുകാരെയും കലാകാരന്മാരെയും അസ്വസ്ഥരാക്കുകയും അവരുടെ ഉറക്കം കെടുത്തുകയുമാണ് അമൃത്. ഈ വിരുന്നും അതിലെ ചർച്ചകളും നടക്കുന്ന അതേ സമയത്തുതന്നെ ഇന്ത്യയുടെ ഹൃദയഭൂമിയിൽ വച്ച് പോലീസുകാരാൽ അമൃത് എന്ന 'ഇടതുതീവ്രവാദി' കൊല്ലപ്പെടുന്നതിന്റെ ദൃശ്യവും നമുക്ക് കാണാം. പുരസ്കാരങ്ങൾ
താരങ്ങൾ
അവലംബംപുറം കണ്ണികൾ |
Portal di Ensiklopedia Dunia