പി. ഗംഗാധരൻ നായർ
മലയാള നാടകകൃത്തും, ആൾ ഇന്ത്യ റേഡിയോയിൽ ബാലലോകം എന്ന പരിപാടി അവതരിപ്പിച്ചിരുന്നയാളുമായിരുന്നു പി. ഗംഗാധരൻ നായർ. 1922-ലാണ് ഇദ്ദേഹം ജനിച്ചത്[1]. 1949-ലായിരുന്നു ഇദ്ദേഹം ആൾ ഇന്ത്യ റേഡിയോയിൽ ചേർന്നത്. നാലു പത്റ്റാണ്ടോളം അവിടെ ജോലി ചെയ്തു. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത മുഖാമുഖം എന്ന ചലച്ചിത്രത്തിലെ പ്രധാന വേഷത്തിൽ അഭിനയിച്ചത് ഇദ്ദേഹമായിരുന്നു [1]. 2008 നവംബർ 21-ന് തിരുവനന്തപുരത്തുവച്ച് അന്തരിച്ചു. കലാജീവിതംന്യൂസ്പേപ്പർബോയ് എന്ന ചലച്ചിത്രമുൾപ്പെടെ പല ചിത്രങ്ങൾക്കും അദ്ദേഹം ഗാനരചന നിർവഹിച്ചിട്ടുണ്ട്. സിനിമയിൽ പിന്നണിഗാനങ്ങൾ പാടുകയും സംഭാഷണരചന നിർവഹിക്കുകയും ചെയ്തിട്ടുണ്ട്. പല ചിത്രങ്ങളിലും അഭിനയിച്ചിട്ടുമുണ്ട്.[2] പുരസ്കാരങ്ങൾറേഡിയോ നാടകങ്ങൾ സംവിധാനം ചെയ്യുന്നതിനും അഭിനയത്തിനും അദ്ദേഹത്തിന് പല പുരസ്കാരങ്ങളും കിട്ടിയിട്ടുണ്ട്. അദ്ദേഹം രചിച്ച യു.ഡി. ക്ലാർക്ക് എന്ന നാടകത്തിന്1969-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട് [1][3]. അവലംബം
|
Portal di Ensiklopedia Dunia