പി. ഗോപിനാഥൻ നായർ
ഗാന്ധിയനും സമാധാനപ്രവർത്തകനുമാണ് പി. ഗോപിനാഥൻ നായർ. ജീവിത രേഖ1922 ജൂലൈയിൽ നെയ്യാറ്റിൻകരയിൽ ജനിച്ച അദ്ദേഹം ഗാന്ധിമാർഗ്ഗത്തിലേക്ക് ചെറുപ്പത്തിൽതന്നെ കടന്നുവന്നു. കുട്ടിയായിരുന്നപ്പോൾ നെയ്യാറ്റിൻകരയിൽ വന്ന ഗാന്ധിജിയെ നേരിൽ കാണുകയും ചെയ്തു. കോളജ് വിദ്യാർഥിയായിരുന്നപ്പോൾ സ്വാതന്ത്ര്യസമരത്തിനിറങ്ങി. ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത് ജയിലിലായിട്ടുണ്ട്. ജീവിതത്തിൽ ശക്തമായ സ്വാധീനം ചെലുത്തിയത് ശാന്തിനികേതനിലെ പഠനമാണ്. 1946-48 കാലത്ത് ചീനാഭവനിൽ വിശ്വഭാരതി സർവകലാശാലയിൽ ഗവേഷണ വിദ്യാർഥിയായി. 1951ൽ കെ. കേളപ്പൻെറ അധ്യക്ഷതയിൽ രൂപംകൊണ്ട ഗാന്ധി സ്മാരകനിധിയിൽ പ്രവർത്തിച്ചുകൊണ്ടാണ് കേരളത്തിലെ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് അതിൻെറ അധ്യക്ഷ സ്ഥാനത്തത്തെി. സർവസേവാ സംഘത്തിൻെറ കർമസമിതി അംഗമായും അഖിലേന്ത്യാ പ്രസിഡൻറായും സംഘത്തെ നയിച്ചിട്ടുണ്ട്. ഭൂദാനയജ്ഞത്തിന് നേതൃത്വം നൽകിയ വിനോബാഭാവെയുടെ പദയാത്രയിൽ 13 വർഷവും ഗോപിനാഥൻനായർ പങ്കെടുത്തു. ജയപ്രകാശ് നാരായണൻ നയിച്ച സത്യഗ്രഹങ്ങളിൽ പ്രധാന പങ്കുവഹിച്ചു. 2022 ജൂലൈ 5ന് അന്തരിച്ചു. അധികാരസ്ഥാനങ്ങൾ
സമാധാന പ്രവർത്തനങ്ങൾ
പുരസ്കാരങ്ങൾഅവലംബം |
Portal di Ensiklopedia Dunia