പി. ഡി. ഹിന്ദുജ നാഷണൽ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ റിസർച്ച് സെന്റർ
മുംബൈയിലെ ഒരു മൾട്ടി സ്‌പെഷ്യാലിറ്റി, ത്രിതീയ പരിചരണ ആശുപത്രിയാണ് പി. ഡി. ഹിന്ദുജ നാഷണൽ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ റിസർച്ച് സെന്റർ. ബോസ്റ്റണിലെ ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ പ്രധാന അദ്ധ്യാപന ആശുപത്രിയായ മസാച്ചുസെറ്റ്സ് ജനറൽ ഹോസ്പിറ്റലുമായി സഹകരിച്ച് പർമാനന്ദ് ദീപ്‌ചന്ദ് ഹിന്ദുജയാണ് ഇത് സ്ഥാപിച്ചത്. [1] മുംബൈയിലെ ഖാർ എന്ന സ്ഥലത്ത് ഹിന്ദുജ ഹെൽത്ത് കെയർ സർജിക്കൽ നടത്തുന്ന ഹിന്ദുജ ഹെൽത്ത് കെയർ ലിമിറ്റഡ് വഴി ലണ്ടൻ ആസ്ഥാനമായുള്ള ഹിന്ദുജ ഗ്രൂപ്പാണ് ആശുപത്രിയുടെ ഉടമസ്ഥതയിലുള്ളതും പ്രവർത്തിപ്പിക്കുന്നതും. [2] ഗൗതം ഖന്നയാണ് ഇതിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ. [3] ഇന്ത്യയിലെ ആറാമത്തെ മികച്ച ആശുപത്രിയാണ് ഹിന്ദുജ ഹോസ്പിറ്റൽ, [4] ഇന്ത്യയിലെ സ്വകാര്യ ആശുപത്രികളിൽ മൂന്നാമത്തേത്, [5] പശ്ചിമ ഇന്ത്യയിലെ മികച്ചത്, മെട്രോകളിലെ മികച്ച മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രി, [6] മുംബൈയിലെ ഏറ്റവും വൃത്തിയുള്ള ആശുപത്രി എന്നൊക്കെയുള്ള സവിശേഷതകൾ ഈ ആശുപത്രിയ്ക്കുള്ളതായി റിപ്പോർട്ടുകളുണ്ട്. [7] [8] അക്കാദമിക്സ്
ചാരിറ്റിഹിന്ദുജ ഹോസ്പിറ്റൽ മഹിം ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്. മൊത്തം ശേഷിയുടെ 20% എങ്കിലും സാമ്പത്തികമായി ദുർബല വിഭാഗത്തിൽ പെട്ടവർക്കായി നീക്കിവച്ചിരിക്കുന്നു. മൊത്തം കിടക്കകളുടെ 10% സബ്സിഡി / ഇളവ് ചികിത്സകൾക്കും 10% കിടക്കകൾ പൂർണ്ണമായും സൗജന്യ ചികിത്സകൾക്കുമായി പ്രതിജ്ഞാബദ്ധമാണ്. [10] വിപുലീകരണംറേഡിയോളജി, പാത്തോളജി ഡയഗ്നോസ്റ്റിക് സെന്ററുകൾ, എമർജൻസി ആംബുലൻസ് സേവനങ്ങൾ, ഫാർമസി റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവ ഇന്ത്യയിലുടനീളം സ്ഥാപിക്കുന്നതിനൊപ്പം രാജ്യവ്യാപകമായി 5,000 കിടക്കകളിലേക്ക് വികസിപ്പിക്കാനും പദ്ധതിയുണ്ട്. [11] [12] [13] ശ്രദ്ധേയരായ ഡോക്ടർമാർ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia