പി. നരേന്ദ്രനാഥ്
മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരനാണ് പി. നരേന്ദ്രനാഥ്.നോവലുകളും നാടകങ്ങളും ബാലസാഹിത്യവുമായി 30-ൽ പരം കൃതികളുടെ കർത്താവാണ് ഇദ്ദേഹം.[1][2][3][4]
മുത്തശ്ശി കുഞ്ഞിക്കാവു കോവിലമ്മയിൽ നിന്ന് ചെറുപ്പത്തിലേ നരേന്ദ്രനാഥിന് സാഹിത്യവാസന ലഭിച്ചു. വിദ്യാഭ്യാസം തൃശ്ശൂരിലായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കലാലയ വിദ്യാഭ്യാസം പൂർത്തിയാക്കുവാൻ കഴിഞ്ഞില്ല. 19-ആം വയസ്സിൽ കൊച്ചിൻ കമേഴ്സ്യൽ ബാങ്കിൽ ഗുമസ്തനായി ജോലിയിൽ പ്രവേശിച്ചു. സ്വപരിശ്രമം കൊണ്ട് ധനശാസ്ത്രം, ബാങ്കിംഗ് എന്നിവയിൽ വിജ്ഞാനവും ബിരുദങ്ങളും നേടി. 1963 മുതൽ കാനറാ ബാങ്കിൽ ജോലി ചെയ്തു. ആദ്യകൃതിയായ നുറുങ്ങുന്ന ശൃംഖലകൾ 18-ആം വയസ്സിൽ പ്രസിദ്ധീകരിച്ചു. ആദ്യത്തെ ബാലസാഹിത്യകൃതി വികൃതിരാമനായിരുന്നു. ഇതിന് കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് ലഭിച്ചു. കുഞ്ഞിക്കൂനൻ എന്ന ബാലസാഹിത്യ ഗ്രന്ഥത്തിന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് അവാർഡും അന്ധഗായകന് സാഹിത്യ പ്രവർത്തക സഹകരണ സംഘം പുരസ്കാരവും ലഭിച്ചു. വികൃതിരാമൻ, കുഞ്ഞിക്കൂനൻ, അന്ധഗായകൻ എന്നീ കൃതികൾക്ക് ഹിന്ദി, തമിഴ് പരിഭാഷകൾ ഉണ്ടായിട്ടുണ്ട്. 1991 നവംബർ 3-ന് 57-ആം വയസ്സിൽ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് അദേഹം അന്തരിച്ചു.[5] മരണസമയത്ത് അദ്ദേഹം കാനറാ ബാങ്ക് തിരുവനന്തപുരം ശാഖയിൽ ഉദ്യോഗസ്ഥനായി തുടരുകയായിരുന്നു. അമൃതകുമാരിയായിരുന്നു ഭാര്യ. മോഹൻദാസ്, അനിത, പ്രമുഖ നർത്തകിയായ വിനീത നെടുങ്ങാടി, ഗസൽ ഗായിക സുനിത നെടുങ്ങാടി എന്നിവരാണ് മക്കൾ. കൃതികൾ
ബാലസാഹിത്യം
അവലംബം
|
Portal di Ensiklopedia Dunia