പി. നാരായണക്കുറുപ്പ്കവിതയ്ക്കും നിരൂപണത്തിനും കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച പ്രമുഖ മലയാള എഴുത്തുകാരനാണ് പി. നാരായണക്കുറുപ്പ്. ജീവിതരേഖആലപ്പുഴ ജില്ലയിലെ ഹരിപ്പാടിൽ 5 സെപ്റ്റംബർ 1934 ൽ ജനിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ. ബിരുദം നേടി. കേന്ദ്ര വാർത്താവകുപ്പ്, കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട് എന്നിവയുടെ എഡിറ്റർ, റിസർച് ഓഫീസർ എന്നീ നിലകളിൽ പ്രലർത്തിച്ചു. സ്കൂൾ വിദ്യാഭ്യാസം കരുവാറ്റ എൻ.എസ്.എസ്. ഹൈസ്കൂളിലും, കോളജ് വിദ്യാഭ്യാസം ആലപ്പുഴ എസ്.ഡി. കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം ട്രെയിനിംഗ് കോളജ്, ഗാസിയാബാദിലെ എം. എം. കോളജ് എന്നിവിടങ്ങളിലും പൂർത്തിയാക്കി. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദവും ബി.എഡും പാസ്സായ നാരായണക്കുറുപ്പ് 1956-ൽ അധ്യാപകനായാണ് ജോലിയിൽ പ്രവേശിച്ചത്. 1957-ൽ സെൻട്രൽ സെക്രട്ടേറിയേറ്റ് സർവീസിലും 1971-75 കാലത്ത് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലും (റിസർച്ച് ഓഫീസർ) പ്രവർത്തിച്ച ഇദ്ദേഹം, സെൻട്രൽ ഇൻഫർമേഷൻ സർവീസിൽ എഡിറ്റർ, വിശ്വവിജ്ഞാനകോശം, സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയിൽ ഗസ്റ്റ് എഡിറ്റർ, ആഗ്രയിലെ സൻസ്കാർ ഭാരതിയുടെ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1986-ൽ കേന്ദ്രസർവീസിൽ നിന്നു പിരിഞ്ഞു.[1] പ്രധാന കാവ്യസമാഹാരങ്ങൾ.
നിരൂപണ ഗ്രന്ഥങ്ങൾ
മറ്റുള്ളവ
പുരസ്കാരങ്ങൾ
പദ്മശ്രീ.2022 അവലംബം
|
Portal di Ensiklopedia Dunia