സാഹിത്യനിരൂപകനും ചരിത്ര ഗവേഷകനും അധ്യാപകനുമായിരുന്നു പ്രൊഫ.പി.മീരാക്കുട്ടി (28 ഫെബ്രുവരി 1930 - 24 ഓഗസ്റ്റ് 2017). [1][2]വിമർശനം, ചരിത്രം, വ്യാകരണം, ജീവചരിത്രം എന്നീ മേഖലകളിലായി 25 ലധികം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു. [3]
ജീവിതരേഖ
കോതമംഗലത്തു മരോട്ടിക്കൽ പരീത് മമ്മിയുടെയും കയ്യുമ്മയുടെയും മകനായി ജനിച്ചു. [4] ദീർഘകാലം കൊല്ലം ടി.കെ.എം ആർട്സ് കോളേജിൽ അധ്യാപകനായിരുന്നു. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ തുടക്കം മുതൽ അവിടെ അദ്ധ്യാപകനായിരുന്നു. കേരള സാഹിത്യ അക്കാഡമി നിർവ്വാഹക സമിതി അംഗം, പുരോഗമന കലാസാഹിത്യസംഘം കൊല്ലം ജില്ലാ പ്രസിഡന്റ് തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 1980 കളിൽ ദീർഘകാലം മലയാള മനോരമ വാരാന്തപ്പതിപ്പിൽ പുസ്തക നിരൂപണ പംക്തി കൈകാര്യം ചെയ്തിരുന്നു.
ശബരിമല അയ്യപ്പനെക്കുറിച്ചും ഓണത്തെക്കുറിച്ചുമുളള അദ്ദേഹത്തിന്റെ നിലപാടുകൾ വിവാദമുയർത്തി.[5][6] കവി ഇടപ്പള്ളിയുടെ മരണം ആത്മഹത്യയല്ലെന്നു അന്വേഷണങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹം സമർത്ഥിച്ചു.[7]
↑"പ്രൊഫ.പി.മീരാക്കുട്ടി നിര്യാതനായി". leftclicknews.com. Archived from the original on 2018-07-05. Retrieved 2019-02-13. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
↑"ആർക്കൈവ് പകർപ്പ്". Archived from the original on 2018-10-18. Retrieved 2019-02-13. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)