പി. രാജഗോപാലാചാരി
ദിവാൻ ബഹാദൂർ സർ പെരുങ്കാവൂർ രാജഗോപാലാചാരി, (തമിഴ്: பெருங்காவூர் ராஜகோபாலாச்சாரி) കെ.സി.എസ്.ഐ., സി.ഐ.ഇ. (1862 മാർച്ച് 18 – 1927 ഡിസംബർ 1) ഇന്ത്യയിലെ ഒരു ഭരണകർത്താവായിരുന്നു. ചില രേഖകളിൽ ഇദ്ദേഹത്തിന്റെ പേര് സർ പി. രാജഗോപാൽ ആചാരി എന്നും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. 1896 മുതൽ 1901 വരെ കൊച്ചി നാട്ടുരാജ്യത്തിന്റേതും 1896 മുതൽ 1901 വരെ തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റേയും ദിവാനായി ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. ആദ്യകാലജീവിതവും ഔദ്യോഗിക ജീവിതവുംമദ്രാസിലായിരുന്നു ഇദ്ദേഹം ജനിച്ചത്. പ്രസിഡൻസി കോളേജിലും ലോ കോളേജിലുമായി ഇദ്ദേഹം വിദ്യാഭ്യാസം നടത്തി. 1886 മേയ് 3-ന് ഇദ്ദേഹം ഇന്ത്യൻ സിവിൽ സർവീസിലെ ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റിൽ പ്രവേശിച്ചു. 1887 ഡിസംബറിൽ ഇദ്ദേഹത്തിന് കളക്ടറായി നിയമനം ലഭിച്ചു. 1890 മേയ് 2 മുതൽ 1896 ഡിസംബർ വരെ ഇദ്ദേഹം മദ്രാസ് പ്രോവിൻസിൽ അസിസ്റ്റന്റ് കളക്ടറും മജിസ്ട്രേറ്റുമായി ജോലി ചെയ്യുകയുണ്ടായി . കൊച്ചിയുടെ ദിവാൻ1896 ഡിസംബർ മാസത്തിൽ രാജഗോപാലാചാരിയെ കൊച്ചിയുടെ ദിവാനായി മഹാരാജാവ് രാമ വർമ നിയോഗിച്ചു. 1896 മുതൽ 1901 വരെ ഇദ്ദേഹം ഈ ലാവണത്തിൽ ജോലി ചെയ്തു. ഇദ്ദേഹം ദിവാനായിരുന്നപ്പോഴാണ് കൊച്ചിൻ നേറ്റീവ് മർച്ചന്റ്സ് അസോസിയേഷൻ രൂപീകരിക്കപ്പെട്ടത്.[1] ഇതാണ് പിന്നീട് ഇന്ത്യൻ ചേമ്പർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി - കൊച്ചിൻ ആയി രൂപാന്തരപ്പെട്ടത്.[1] 1901-ൽ ത്രിപ്പൂണിത്തുറയിൽ സെൻട്രൽ റിക്കോർഡ്സ് ഓഫ് കൊച്ചിൻ സ്റ്റേറ്റ് രൂപീകരിക്കപ്പെട്ടു.[2] ഇത് പിന്നീട് പരിണമിച്ച് കേരള സ്റ്റേറ്റ് ആർക്കൈവ്സ് ഡിപ്പാർട്ട്മെന്റായി രൂപാന്തരപ്പെട്ടു.[2] തിരുവിതാംകൂർ ദിവാൻ1901-ൽ ഇദ്ദേഹത്തെ മദ്രാസ് പ്രസിഡൻസിയിലെ കോ-ഓപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റികളുടെ രജിസ്ട്രാർ ആയി നിയമിച്ചു. 1902 മാർച്ച് മുതൽ 1906 വരെ ഇദ്ദേഹം അസിസ്റ്റന്റ് കളക്ടറായും ജോലി ചെയ്തു. അതിനുശേഷമാണ് ഇദ്ദേഹത്തെ തിരുവിതാംകൂർ ദിവാനായി നിയമിച്ചത്. 1907-ൽ അയ്യൻകാളി ദളിതരുടെ വിദ്യാഭ്യാസത്തിനായി ശ്രമിക്കുവാൻ സാധു ജന പരിപാലന സംഘം സ്ഥാപിക്കുകയുണ്ടായി. .[3] രാജഗോപാലാചാരി ഈ നീക്കത്തെ പിൻതുണയ്ക്കുകയുണ്ടായി. 1907-ൽ തിരുവിതാംകൂർ സർക്കാർ ദളിത് വിദ്യാർത്ഥികൾക്ക് സ്കൂളിൽ പ്രവേശനം നൽകുന്നതിനുള്ള ഉത്തരവ് പുറത്തിറക്കി.[4] ഉയർന്ന ജാതിക്കാരായ ഭൂപ്രഭുക്കളായിരുന്നു മിക്ക സ്കൂളുകളും നിയന്ത്രിച്ചിരുന്നത്. ഇവർ സർക്കാരുത്തരവിനെ തുറന്നെതിർക്കുകയും ദളിത് വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തു.[4] ഇതിനെതിരേ പ്രഷോഭം പൊട്ടിപ്പുറപ്പെട്ടു. പിന്നോക്ക ജാതിക്കാരായ തൊഴിലാളികൾ വയലുകളിൽ ജോലി ചെയ്യാൻ കൂട്ടാക്കിയില്ല.[5] 1910-ൽ രാജഗോപാലാചാരിയും വിദ്യാഭ്യാസവകുപ്പിന്റെ മേധാവിയായ മിച്ചലും ദളിത് വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകാനുള്ള ഉത്തരവ് പരസ്യമാക്കിയതോടെ വിവാദത്തിന് അറുതി വന്നു.[6][7] രാജഗോപാലാചാരി ഭരണരംഗത്തും മാറ്റങ്ങൾ കൊണ്ടുവരുകയുണ്ടായി. ദളിതരെ ഇതിനു മുൻപ് ഭരണത്തിൽ നിന്നു മാറ്റി നിർത്തിയിരുന്നുവെങ്കിലും സംസ്ഥാന നിയമനിർമ്മാണ സഭയിലേയ്ക്ക് ഇവരെയും നാമനിർദ്ദേശം ചെയ്യാനുള്ള ചട്ടം ഇദ്ദേഹം കൊണ്ടുവന്നു.[8] തിരുവിതാം കൂർ സ്റ്റേറ്റ് അസംബ്ലിയിലേയ്ക്ക് ആദ്യമായി നാമനിർദ്ദേശം ചെയ്യപ്പെട്ട ദളിത് അംഗമായിരുന്നു അയ്യങ്കാളി.[8] ഷേക്ക് ഹമദാനി തങ്ങൾക്ക് ഇസ്ലാമിക് കോളേജ് സ്ഥാപിക്കുവാനായി ഇദ്ദേഹം എട്ട് ഏക്കർ ഭൂമിയും നൽകുകയുണ്ടായി.[9] ഇദ്ദേഹത്തിന്റെ ഭരണകാലത്ത് വിവാദങ്ങളുമുണ്ടായിരുന്നു. വൈക്കം മൗലവിയെപ്പറ്റിയുള്ള തന്റെ ഗ്രന്ഥത്തിൽ എം.എ. ഷുക്കൂർ രാജഗോപാലാചാരിയുടെ ഭരണം ഏകാധിപത്യസ്വഭാവം കാണിച്ചിരുന്നുവെന്ന് ആരോപിക്കുന്നുണ്ട്.[10] പിന്നീടുള്ള ജീവിതം1914-ൽ രാജഗോപാലാചാരി മദ്രാസിലേയ്ക്ക് ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ് സെക്രട്ടറിയായി തിരികെയെത്തി. ഈ പോസ്റ്റിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു ഇദ്ദേഹം. 1917-ൽ ഇദ്ദേഹത്തെ മദ്രാസ് ഗവർണറുടെ കൗൺസിലിലെ അംഗമായി നിയമിച്ചു. 1919-ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്റ്റ് പ്രകാരം മദ്രാസ് ലെജിസ്ലേറ്റീവ് കൗൺസിൽ നിലവിൽ വന്നപ്പോൾ 1920 ഡിസംബർ 17-ന് രാജഗോപാലാചാരിയെ ഇതിന്റെ ആദ്യ പ്രസിഡന്റായി തിരഞ്ഞെടുക്കുകയുണ്ടായി.[11] Iപനങ്ങൽ രാജാവിന്റെ ജസ്റ്റീസ് പാർട്ടി സർക്കാരിനെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരുന്നതിൽ മുഖ്യ പങ്കുവഹിച്ചത് രാജഗോപാലാചാരിയാണെന്ന് കരുതപ്പെടുന്നു.[12] ഇദ്ദേഹത്തിന്റെ കാലാവധി 1923-ൽ അവസാനിച്ചതിനെത്തുടർന്ന് എൽ. ഡി. സാമിക്കണ്ണു പിള്ള ഈ സ്ഥാനത്തെത്തി.[13] 1923-ൽ ലണ്ടനിലെ കൗൺസിൽ ഓഫ് ഇൻഡ്യയിൽ ഇദ്ദേഹം നിയമിതനായി. 1925-ൽ അനാരോഗ്യത്തെത്തുടർന്ന് ഇദ്ദേഹം സ്ഥാനം രാജിവച്ച് ഇന്ത്യയിലേയ്ക്ക് മടങ്ങുകയായിരുന്നു ചെയ്തത്. സ്ഥാനമാനങ്ങൾ1909-ൽ ഇദ്ദേഹത്തിന് കമ്പാനിയൻ ഓഫ് ദി ഓർഡർ ഓഫ് ദി ഇന്ത്യൻ എമ്പയർ (സി.ഐ.ഇ.) ബഹുമതിയും 1920-ൽ നൈറ്റ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഇന്ത്യ (കെ.സി.എസ്.ഐ.) ബഹുമതിയും ലഭിക്കുകയുണ്ടായി.[14] സ്മാരകങ്ങൾമദ്രാസ് ലെജിസ്ലേറ്റീവ് കൗൺസിലിന്റെ ഹാളിൽ ഇദ്ദേഹത്തിന്റെ അർത്ഥകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. കുടുംബംരാജഗോപാലാചാരിയുടെ സഹോദരൻ പി. നരസിംഹാചാരി റങ്കൂണിലെ (ബർമ) ഹൈക്കോടതിയിൽ ന്യായാധിപനായിരുന്നു.[15] ഇദ്ദേഹത്തിന്റെ സഹോദരിയുടെ പുത്രന്മാരായ സി.ടി. രാജഗോപാലാചാരി, സി.ടി. വേണുഗോപാൽ, സി. ടി കൃഷ്ണമാചാരി എന്നിവരും സ്വന്തം നിലയിൽ പ്രസിദ്ധരായിരുന്നു. കുറിപ്പുകൾ
അവലംബം
കൂടുതൽ വായനയ്ക്ക്
|
Portal di Ensiklopedia Dunia