പി. വിമല (വിവർത്തക)

വിവർത്തനത്തിന്‌ കേന്ദ്രസാഹിത്യ അക്കാദമിയുടെ അവാർഡ്‌ നേടിയ എഴുത്തുകാരിയാണ് പി. വിമല. തമിഴ്, മലയാളം ഇരുഭാഷകളിലേക്കും കൃതികൾ വിവർത്തനം ചെയ്യാറുണ്ട്. കമ്പ രാമായണത്തിലെ യുദ്ധകാണ്ഡത്തിന്റെ മലയാള പരിഭാഷ ചെയ്തിട്ടുണ്ട്. മലയാളത്തിൽനിന്ന്‌ വിവേകോദയം എന്ന കൃതി മുമ്പ്‌ തമിഴിലേക്ക്‌ വിവർത്തനം ചെയ്‌തിട്ടുണ്ട്‌. [1]

ജീവിതരേഖ

തിരുവനന്തപുരം സ്വദേശി മരിയയമ്മാളിന്റെയും പങ്കിരാജിന്റെയും മകളാണ്. നാഗർകോവിലിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. എംഎയും എംഫില്ലും ജെഎൻയുവിലായിരുന്നു. ജെഎൻയുവിൽ തമിഴ്‌, മലയാളം എന്നീ ഭാഷകളിലായിരുന്നു താരതമ്യപഠനം. പാളയംകോട്ടൈയിലെ സെന്റ്‌ സേവേഴ്‌സ്‌ കോളേജ്‌ അധ്യാപികയാണ്. നാഗർകോവിലാണ്‌ കുടുംബസമേതം താമസം. ന​ളി​നി ജ​മീ​ല എ​ഴു​തി​യ ‘എ​ന്റെ ആ​ണു​ങ്ങ​ൾ’ എന്ന കൃതിയുടെ ത​മി​ഴ് പരിഭാഷയാണ്‌ പുരസ്‌കാരത്തിന്‌ അർഹയാക്കിയത്‌.

കൃതികൾ

  • എനതു ആൺകൾ (ന​ളി​നി ജ​മീ​ല എ​ഴു​തി​യ ‘എ​ന്റെ ആ​ണു​ങ്ങ​ൾ’ എന്ന കൃതിയുടെ ത​മി​ഴ് പരിഭാഷ)
  • വിവേകോദയം ത​മി​ഴ് പരിഭാഷ

പുരസ്കാരങ്ങൾ

  • കേന്ദ്രസാഹിത്യ അക്കാദമിയുടെ വിവർത്തനത്തിനുള്ള അവാർഡ്‌ [2]

അവലംബം

  1. https://www.deshabhimani.com/News/kerala/p-vimala-42035
  2. https://sahitya-akademi.gov.in/pdf/Pressrelease_TP-2024.pdf
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya