പി. ശങ്കരൻ നമ്പ്യാർ
സമസ്ത കേരള സാഹിത്യപരിഷത്തിന്റെ സ്ഥാപകാംഗങ്ങളിലൊരാളാണ് പി. ശങ്കരൻ നമ്പ്യാർ. അധ്യാപകൻ, കവി, വിമർശകൻ, പ്രസംഗകൻ എന്നീ നിലകളിലും ഇദ്ദേഹം പ്രശസ്തനാണ്. മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റിയുള്ള സിദ്ധാന്തങ്ങളിൽ ശ്രദ്ധേയമായ തമിഴ്-മലയാള പൊതുപൂർവ്വഘട്ടത്തെക്കുറിച്ച് വ്യക്തമായ ഒരു വാദം പുറപ്പെടുവിക്കുന്നത് പി. ശങ്കരൻ നമ്പ്യാരാണ്[1][2]. തൃശൂരിലെ കേരളവർമ കോളേജ് സ്ഥാപിക്കാൻ മുൻകൈ എടുത്ത ശങ്കരൻ നമ്പ്യാർ അതിന്റെ ആദ്യ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്[3]. ജീവിത രേഖ
ഭാഷാചരിത്ര സംഗ്രഹം1922-ൽ രചിച്ച 'ഭാഷാചരിത്ര സംഗ്രഹം' മലയാളഭാഷയുടെ തുടക്കം മുതൽ അന്നോളമുള്ള ഭാഷാപ്രസ്ഥാന ഭേദങ്ങളെയെല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടെഴുതിയ വിപുലമായ രചനയാണ്. ആറദ്ധ്യായമുണ്ട് ഈ കൃതിക്ക്. ഇതിലെ 'മധ്യകാല മലയാളം' എന്ന ലേഖനം പ്രത്യേക പരിഗണനയർഹിക്കുന്നു. ഭാഷോൽപത്തിയെപറ്റിയുള്ള സിദ്ധാന്തങ്ങളും മലയാളവും തമിഴും തമ്മിലുള്ള ബന്ധവും അദ്ദേഹം യുക്തിഭദ്രമായി അതിൽ വിശകലന വിമർശന വിധേയമാക്കി[4]. കൃതികൾ
അവലംബം
|
Portal di Ensiklopedia Dunia