പി.എം. മാത്യു വെല്ലൂർ
കേരളത്തിലെ ഒരു മനശാസ്ത്ര ചികിത്സകനും ആദ്യ കാല മനഃശാസ്ത്ര മാസികകളുടെ പത്രാധിപരുമായിരുന്നു ഡോ.പി.എം. മാത്യു വെല്ലൂർ (ജനനം: 31 ജനുവരി 1933). ജീവിതരേഖമാവേലിക്കരയിൽ ജനിച്ചു.കേരളാ സർവകലാശാലയിൽ നിന്നും എം.എ. ബിരുദവും ഡോക്ടറേറ്റും ലഭിച്ചു. ചികിത്സാ മനശ്ശാസ്ത്രത്തിൽ ഡിപ്ലോമയും ഉണ്ട്. ‘ലൈംഗിക ബലഹീനതയുളളവരുടെ വ്യക്തിത്വം’ എന്ന പ്രബന്ധത്തിനായിരുന്നു ഡോക്ടറേറ്. വെല്ലൂർ ക്രിസ്റ്റ്യൻ മെഡിക്കൽ കോളേജിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയിരുന്നു. മെഡിക്കൽ കോളജിൽ അധ്യാപകനായും പ്രവർത്തിച്ചു. മനശ്ശാസ്ത്രം മാസികയുടെയും കുടുംബജീവിതം മാസികയുടെയും ആദ്യകാല പത്രാധിപരായിരുന്നു. സർവവിജ്ഞാനകോശത്തിൽ മനഃശാസ്ത്ര വിഭാഗത്തിന്റെ എഡിറ്ററായി അഞ്ചുവർഷം സേവനമനുഷ്ഠിച്ചു. 1975 മുതൽ തിരുവനന്തപുരത്തുളള മനഃശാസ്ത്ര ചികിത്സാകേന്ദ്രത്തിന്റെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്സണാലിറ്റി ഡവലപ്മെന്റ് എന്ന സ്ഥാപനത്തിന്റെയും ഡയറക്ടർ. [1] കൃതികൾ
അവലംബം
|
Portal di Ensiklopedia Dunia