പി.എം.എസ്.എ.പി.ടി.എസ്.വി.എച്ച്.എസ്.എസ്. കൈകൊട്ടുകടവ്കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് കൈകൊട്ടുകടവ് പൂക്കോയ തങ്ങൾ സ്മാരക വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ - പി.എം.എസ്.എ.പി.ടി.എസ്.വി.എച്ച്.എസ്.എസ്. കൈകൊട്ടുകടവ്. ചരിത്രം1936 ൽ ആയിരുന്നു എയിഡഡ് മാപ്പിള എൽ.പി സ്ക്കൂൾ എന്ന പേരിൽ സ്ക്കൂളിന്റെ തുടക്കം. 1974ൽ സ്ക്കൂൾ യു.പി യായി അപ് ഗ്രേഡ് ചെയ്തു. 1979ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് ഹൈസ്ക്കൂൾ അനുവദിച്ചു കിട്ടിയത് .1995ൽ വി.എച്ച്.എസ്.എസ് അനുവദിച്ചു കിട്ടി. 2005 ൽ ഇംഗ്ലീഷ് മീഡിയം ബാച്ച് ആരംഭിച്ചതോടുകൂടി വിദ്യാലയം കൂടുതൽ അറിയപ്പെടാനും തുടങ്ങി. ഭൗതികസൗകര്യങ്ങൾഅഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളും യു.പി യ്ക്ക് 2 കെട്ടിടങ്ങളിലായി10ക്ലാസ് മുറികളും എൽ.പി യ്ക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളും ഇംഗ്ലീഷ് മീഡിയം ബാച്ചിനായി ഒരു കെട്ടിടത്തിൽ15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്പൊറോപ്പാട്, കണ്ണങ്കൈ, പൂവളപ്പ്തുടങ്ങിയ പ്രദേശങ്ങൾഉൾപ്പെട്ട കൈകോട്ടുകടവ് മുസ്ലീം ജമാഅത്തിന്റെകീഴിലാണ് ഈസ്കൂൾപ്രവർത്തിക്കുന്നത്. കെ.പി.ഇബ്രാഹിം കുട്ടി മാനേജറായും എ.അഷ്റഫ് പ്രിൻസിപ്പലായും പ്രവർത്തിക്കുന്നു. അവലംബംPmsaptsvhs schoolസ്കൂൾ വെബ് സൈറ്റ് Archived 2016-03-05 at the Wayback Machine |
Portal di Ensiklopedia Dunia