ഇന്ത്യയിലെ കോവിഡ് -19 പകർച്ചവ്യാധി പ്രതിരോധത്തിനും ദുരിതാശ്വാസത്തിനുമായി 2020 മാർച്ച് 28 ന് പ്രധാനമന്ത്രിയുടെ സിറ്റിസൺ അസ്സിസ്റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻ ഫണ്ട് (പിഎം കെയേഴ്സ് ഫണ്ട്) നിലവിൽ വന്നു. ഈ ഫണ്ട് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെതിരെയും ഭാവിയിലെ സമാനമായ സാഹചര്യങ്ങൾ , പകർച്ചവ്യാധികൾ എന്നിവക്കെതിരെ പോരാടുന്നതിനും നിയന്ത്രിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കും. പിഎം കെയർ ട്രസ്‌റ്റിനാണ് പിഎം കെയർ ഫണ്ടിന്റെ മേൽനോട്ടചുമതല. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ട്രസ്‌റ്റ് ചെയർമാൻ. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ധനമന്ത്രി നിർമല സീതാരാമൻ എന്നിവരാണ് ട്രസ്‌റ്റംഗങ്ങൾ.[1][2][3]
ഈ ഫണ്ട് മൈക്രോ സംഭാവനകൾക്കും പ്രാപ്തമാക്കും. ഫണ്ടിനായി സ്വീകരിക്കുന്ന ഏറ്റവും കുറഞ്ഞ സംഭാവന ₹ 10 (പത്ത് ഇന്ത്യൻ രൂപ , ഇത് 14 അമേരിക്കൻ ഫിൽസിനു തുല്യമാണ്) ആണ്. സംഭാവനകൾ നികുതിയിളവുള്ളതും കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്വത്തിന് കീഴിലുള്ളതുമാണ്. കോവിഡ് -19 നെതിരായ യുദ്ധത്തിൽ പിഎംഒയ്ക്ക് നിരവധി അഭ്യർത്ഥനകൾ ലഭിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. അതനുസരിച്ച്, ഫണ്ട് സജ്ജീകരിക്കുകയും അത് ദുരന്തനിവാരണത്തിനും ഗവേഷണത്തിനും ഉപയോഗിക്കുകയും ചെയ്യും.
അടിയന്തര സാഹചര്യങ്ങളിൽ വിദേശരാജ്യങ്ങളിൽ പ്രവർത്തിക്കുന്ന വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നുമുള്ള സംഭാവനകൾ പിഎം കെയർസിന് സ്വീകരിക്കാം.[4] പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയായ പി.എം.എൻ.ആർ.എഫു മായി സമാനതകളുള്ള പദ്ധതിയാണിത്. ഈ മാർഗം വിദേശരാജ്യങ്ങളിൽ സഹായം വാങ്ങാൻ ഇന്ത്യക്ക് കഴിയും.
പ്രോത്സാഹനങ്ങൾ
ജൂൺ 30 ന് മുമ്പായി പിഎം കെയേഴ്സ് ഫണ്ടിലേക്ക് നൽകുന്ന ഏത് സംഭാവനയും (80 ജി ) ആദായനികുതി ആക്റ്റ്, 1961 പ്രകാരം നികുതി ഇളവിന് അർഹതയുണ്ട്.[5] കോർപ്പറേറ്റ് കാര്യങ്ങളുടെ മന്ത്രാലയം പിഎം കെയേഴ്സ് ഫണ്ടിലേക്കുള്ള സംഭാവനകളെ കമ്പനികളുടെ കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായി കണക്കാക്കുമെന്ന് പ്രഖ്യാപിച്ചു, തുടർന്നുള്ള വർഷങ്ങളിൽ അധിക സിഎസ്‌ആർ തട്ടിക്കിഴിക്കുകയും ചെയ്യും.[6]
ഉപയോഗം
ഫണ്ടിൽ നിന്നുള്ള ആദ്യ വിഹിതം മെയ് 13 നാണ് പ്രഖ്യാപിച്ചത്.[7][8]ആകെ ₹3100 കോടിയിൽ ഏകദേശം ₹2,000 കോടി 50,000 വെംതിലതൊര്സ് വാങ്ങാനും, ₹1,000 കോടി കുടിയേറ്റ തൊഴിലാളികളുടെ പരിചരണത്തിനും ക്ഷേമത്തിനും ,₹100 കോടി കോവിഡ് -19 വാക്സിൻ കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനും നീക്കിവച്ചിരുന്നു.[9][10]
സ്വീകാരം
പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി (പി.എം.എൻ.ആർ.എഫ്) ൽ നിന്ന് പിഎം കെയേഴ്സ് ഫണ്ട് വ്യത്യസ്തമാണ്.[11]ഇത് 1948 ൽ സൃഷ്ടിച്ചതാണ്. അന്നുമുതൽ ഇന്ത്യാ ഗവൺമെന്റ് ഇത് ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു, ഉദാഹരണത്തിന് സമീപകാലത്തെ 2013 ഉത്തരേന്ത്യൻ വെള്ളപ്പൊക്കം, 2015 ദക്ഷിണേന്ത്യൻ വെള്ളപ്പൊക്കം, 2019 കേരള വെള്ളപ്പൊക്കം.
ഫണ്ട്/ട്രസ്റ്റ് രൂപീകരണത്തിനുശേഷം, ഒരു പ്രത്യേക ഫണ്ട് ആവശ്യമായി വന്നത് എന്തുകൊണ്ട്, രജിസ്റ്റർ ചെയ്തപ്പോൾ, ഏത് ആക്ടിന് കീഴിലാണ്, ട്രസ്റ്റിന്റെ ഭാഗമായി സിവിൽ സമൂഹത്തിലോ പ്രതിപക്ഷത്തിലോ ഏതെങ്കിലും അംഗങ്ങൾ അടങ്ങിയിട്ടില്ലാത്തത് എന്തുകൊണ്ടെന്ന് നിരവധി ചോദ്യങ്ങൾ പ്രതിപക്ഷ അംഗങ്ങൾ ഉന്നയിച്ചു.[12][13] ഓരോ സംസ്ഥാനത്തിന്റെയും വ്യക്തിഗത ദുരിതാശ്വാസ ഫണ്ടുകളെ അപേക്ഷിച്ച് പ്രധാനമന്ത്രി കെയർ ഫണ്ടിന്റെ മുൻഗണനയെക്കുറിച്ച് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ചോദ്യം ചെയ്യുകയും ചെയ്തു.[14]
കൂടാതെ, 2021 മാർച്ച് വരെ എല്ലാ മാസവും ഫണ്ടിലേക്ക് ഒരു ദിവസത്തെ ശമ്പളം നിർബന്ധമായും സംഭാവന ചെയ്യാൻ ധനകാര്യ മന്ത്രാലയത്തിന്റെ റവന്യൂ വകുപ്പ് ജീവനക്കാരോട് അഭ്യർത്ഥിച്ചു. സംഭാവന നൽകാൻ തയ്യാറായില്ലെങ്കിൽ രേഖാമൂലമുള്ള അപേക്ഷ നൽകാൻ ജീവനക്കാരോട് അഭ്യർത്ഥിച്ചു, ഇത് ചിലരുടെ അതൃപ്തിക്ക് കാരണമായി.[15][16]
പി എം കെയേഴ്സ് ഫണ്ട് കോവിഡ് -19 മൂലമുണ്ടായ പകർച്ചവ്യാധികൾക്കായി പ്രത്യേകമായി നീക്കിവച്ചിട്ടുള്ളതാണെന്നും മറുവശത്ത്, പി എം എൻ ആർ എഫ് എല്ലാത്തരം പ്രകൃതിദുരന്തങ്ങൾക്കും വേണ്ടിയുള്ളതാനെന്ന് സർക്കാർ ഔദ്യോഗികമായി വ്യക്തമാക്കി. കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്ന് ചെലവഴിക്കാൻ പാർലമെന്റിന്റെ അനുമതി ആവശ്യമാണെന്നും സംഭാവന അടിസ്ഥാനമാക്കിയുള്ള ഫണ്ടിന് അത്തരം നിയമനിർമ്മാണ ആശങ്കകളൊന്നുമില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതുപോലുള്ള പ്രശ്‌നത്തിന് പ്രത്യേക ഫണ്ട് സജ്ജീകരിക്കുന്നത് കൂടുതൽ ആളുകളെ സംഭാവന ചെയ്യാൻ പ്രേരിപ്പിക്കുമെന്ന് മറ്റ് ആളുകൾ വിശ്വസിച്ചു.[17]
കോവിഡ് -19 നായുള്ള പി എം കെയേഴ്സ് ഫണ്ടിന്റെ ഭരണഘടനയുടെ നിയമസാധുതയെ ചോദ്യം ചെയ്തുകൊണ്ട് മനോഹർ ലാൽ ശർമ സമർപ്പിച്ച പൊതുതാൽപര്യ ഹർജി (PIL) സുപ്രീം കോടതി തള്ളി.[18]
പി എം കെയേഴ്സ് ഫണ്ട് സൃഷ്ടിച്ച ഉടൻ തന്നെ ഒന്നിലധികം വ്യാജ അക്കൗണ്ടുകൾ പ്രചാരത്തിൽ വരുകയും ചെയ്തു. യഥാർത്ഥ യുപിഐ അക്കൗണ്ട് pmcares@sbi ഉം pmcares@iob ഉം ആയിരിക്കുമ്പോൾ ആളുകളെ കബളിപ്പിക്കാൻ pmcare@sbi (S/ എസ് എന്നത് ഒഴിവാക്കി) എന്ന യുപിഐ അക്കൗണ്ട് സൃഷ്‌ടിച്ചതിന് ദില്ലി പോലീസ് ഒരു വ്യക്തിക്കെതിരെ കേസെടുത്തു.[19]
കംട്രോളർ ആന്റ് ഓഡിറ്റർ ജനറൽ (സി.ഐ.ജി) ഫണ്ട് ഓഡിറ്റ് ചെയ്യാൻ അനുവദിച്ചിട്ടില്ലെന്ന് വ്യക്തമാക്കി,[20] കാരണം ഇത് വ്യക്തികളുടെയും സംഘടനകളുടെയും സംഭാവനകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു ചാരിറ്റി സംഘടന ഓഡിറ്റ് ചെയ്യാനുള്ള അധികാരം ഞങ്ങൾക്കില്ല’- ഉദ്യോഗസ്ഥൻ വിശദീകരിച്ചു. എന്നാൽ “ട്രസ്റ്റികൾ നിയമിക്കുന്ന സ്വതന്ത്ര ഓഡിറ്റർമാർ” ഫണ്ട് ഓഡിറ്റ് ചെയ്യുമെന്ന് സർക്കാർ വ്യക്തമാക്കി. 1948ൽ രൂപീകരിക്കപ്പെട്ട പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലും സി.എ.ജി ഓഡിറ്റ് നടത്താറില്ല.[14][21]
സുര്യശ്രീ ഹർഷ തേജ , അസിം പ്രേംജി സർവകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യർത്ഥി, 2020 ഏപ്രിൽ 1-ന് [22]വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ പി.എം.കെയേഴ്സ് ഒരു പൊതുസ്ഥാപനമല്ലന്നും അതിനാൽ ഇത് സംബന്ധിച്ച വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം നല്കാൻ കഴിയില്ലെന്നും മെയ് 29-ന് പ്രദാനമത്രിയുടെ കാര്യാലയം മറുപടി നൽകി[23]. വിവരാവകാശ നിയമത്തിലെ വകുപ്പ് 2 (എച്ച്) പ്രകാരം പി.എം കെയേഴ്സ് ഫണ്ട് ഒരു പൊതുസ്ഥാപനമല്ല. എന്നിരുന്നാലും, പി.എം കെയേഴ്സ് ഫണ്ടുമായി ബന്ധപ്പെട്ട പ്രസക്തമായ വിവരങ്ങൾ വെബ്‌സൈറ്റ് - https://www.pmcares.gov.in/en/ ൽ കാണാം എന്നും വിവരാവകാശ അപേക്ഷയ്ക്കുള്ള പ്രതികരണത്തിൽ പറയുന്നു[24][25].
↑"PM Carefund Upgarde". NewsAir. Archived from the original on 2020-03-29. Retrieved 2020-04-03.{{cite news}}: CS1 maint: bot: original URL status unknown (link)
↑"PM Announce PM Care Fund". Business Standard. Archived from the original on 2020-03-30. Retrieved 2020-04-04.{{cite news}}: CS1 maint: bot: original URL status unknown (link)