പി.എച്ച്.പി.
1995 ൽ റാസ്മസ് ലെർഡോഫാണ് [1] ആദ്യമായി പി.എച്ച്.പി നിർമ്മിച്ചത്. ഇപ്പോൾ പി.എച്ച്.പി ഗ്രൂപ്പ് ആണ് പ്രധാനമായും ഇത് നിർമ്മിച്ച് പുറത്തിറക്കുന്നത് [2]. പിഎച്പി പേഴ്സണൽ ഹോം പേജ് എന്നതിൽ നിന്നാണ് വന്നത്.[3] പക്ഷേ ഇപ്പോൾ പിഎച്പി:ഹൈപെർടെക്സ്റ്റ് പ്രീപ്രൊസസർഎന്നാണ് അറിയപ്പെടുന്നത്.[4] പി.എച്ച്.പി അനുവാദപത്രം പ്രകാരം ഇത് ലഭ്യമാണ്. സ്വതന്ത്ര സോഫ്റ്റ്‍വെയർ സംഘടന പി.എച്ച്.പി യെ സ്വതന്ത്ര സോഫ്റ്റ്‍വെയറായാണ് പരിഗണിച്ചിരിക്കുന്നത്. ഏകദേശം എല്ലാത്തരം വെബ് സെർവറുകളിലും ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലും പി.എച്ച്.പി സൗജന്യമായി ഉപയോഗിക്കാൻ കഴിയും. 2 കോടിയിലേറെ വെബ് സൈറ്റുകളിലും 10 ലക്ഷത്തിലേറെ വെബ് സെർവറുകളിലും പി.എച്ച്.പി ഉപയോഗിച്ചു വരുന്നു. സെൻഡ് എഞ്ചിൻ നൽകുന്ന സ്റ്റാൻഡേർഡ് പിഎച്ച്പി ഇന്റർപ്രെറ്റർ, പിഎച്ച്പി ലൈസൻസിന് കീഴിൽ പുറത്തിറക്കിയ സ്വതന്ത്ര സോഫ്‌റ്റ്‌വെയറാണ്. പിഎച്ച്പി വ്യാപകമായി പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, കൂടാതെ വിവിധ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും പ്ലാറ്റ്‌ഫോമുകളിലും മിക്ക വെബ് സെർവറുകളിലും വിന്യസിക്കാൻ കഴിയും.[5] 2014 വരെ ലിഖിതമായതോ, ഔപചാരികമായ സ്പെസിഫിക്കേഷനോ സ്റ്റാൻഡേർഡോ ഇല്ലാതെ പിഎച്ച്പി ഭാഷ വികസിച്ചു, യഥാർത്ഥ നിർവ്വഹണം മറ്റ് നടപ്പാക്കലുകൾ പിന്തുടരാൻ ലക്ഷ്യമിട്ടുള്ള യഥാർത്ഥ മാനദണ്ഡമായി പ്രവർത്തിക്കുന്നു. 2014 മുതൽ, ഒരു ഔപചാരിക പിഎച്ച്പി സ്പെസിഫിക്കേഷൻ സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്.[6] ഡബ്ല്യൂ3ടെക്സ്(W3Techs)റിപ്പോർട്ട് ചെയ്യുന്നത്, ജനുവരി 2022 വരെ, "ഞങ്ങൾക്ക് അറിയാവുന്ന സെർവർ സൈഡ് പ്രോഗ്രാമിംഗ് ഭാഷയിലുള്ള എല്ലാ വെബ്‌സൈറ്റുകളിലും 78.1% പിഎച്ച്പി ഉപയോഗിക്കുന്നു."[7] പിഎച്ച്പി പതിപ്പ് 7.4 ആണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പതിപ്പ്. പതിപ്പ് 7.3-നുള്ള പിന്തുണ 2021 ഡിസംബർ 6-ന് ഒഴിവാക്കി. ചരിത്രംഒരു കൂട്ടം പേൾ (perl) സ്ക്രിപ്റ്റ് ഉപയോഗിച്ച് 1994 മുതൽ തന്നെ റാസ്മസ് ലെർഡോഫ് എന്ന പ്രോഗ്രാമ്മർ തന്റെ സ്വകാര്യ പേജുകൾ പുനർനിർമ്മിക്കുകയും പുനഃക്രമീകരിക്കുകയും ചെയ്തിരുന്നു. തുടർന്ന് 1997 ഓടെ ഇസ്രായൽ സ്വദേശികളായ രണ്ടു പ്രോഗ്രാമ്മർ സീവ് സുരസ്കി ഉം അന്ടിഗട്മൻ ഉം ചേർന്ന് റാസ്മസ് ലെർഡോഫ് എഴുതിയ സ്ക്രിപ്റ്റ് പുനഃക്രമീകരിക്കുകയും ഒരു പാർസർ നിർമ്മിക്കുകയും ചെയ്തു. ഈ പാർസർ പിഎച്ച്പി3 ക്ക് വേണ്ടിയുള്ള പാർസർ ആയി പിന്നീടു ഉപയോഗിക്കുകയായിരുന്നു. പിഎച്ച്പി3 നിർമിച്ചതിന് ശേഷമാണ് പിഎച്ച്പി യുടെ മുഴുവൻ നാമം ഹൈപർ ടെക്സ്റ്റ് പ്രീപ്രോസസ്സർ എന്നായി അറിയപ്പെട്ടത്. പിഎച്ച്പി യുടെ ഔദ്യോഗികമായ പതിപ്പ് 1998 ഇൽ പുറത്തിറക്കി. 2008 ഓടെ പിഎച്ച്പി5 പുറത്തിറങ്ങി. ഓരോ പതിപ്പ് പുറത്തിറക്കുമ്പോഴും കൂടുതൽ മികവുറ്റ രീതിയിൽ പ്രവർത്തിക്കുവാൻ പിഎച്ച്പിക്ക് കഴിഞ്ഞിട്ടുണ്ട്. പഴയ പതിപ്പിൽ നിന്നും പുതിയ പതിപ്പിൽ എത്തുമ്പോൾ ചില മാറ്റങ്ങൾ പിഎച്ച്പിക്ക് സംഭവിച്ചിട്ടുണ്ട് .ഉദാഹരണത്തിന് രജിസ്റ്റർ ഗ്ലോബൽ (register _global) പുതിയ പതിപ്പിൽ ഉൾക്കൊള്ളിച്ചിട്ടില്ല. പിഎച്ച്പിയുടെ ഇന്റർപ്രെട്ടർ (interpreter) 32-ബിറ്റിലും 64-ബിറ്റിലും പ്രവർത്തിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിനു അനുയോജ്യമായ രീതിയിൽ ലഭ്യമാണ്. പുറത്തിറക്കിയ പതിപ്പുകളുടെ ചരിത്രം
വാക്യഘടനപി.എച്ച്.പി ദ്വിഭാഷി(ഇന്റർപ്രെട്ടർ), പി.എച്ച്.പി ടാഗുകളുടെ ഇടയിലുള്ള കോഡ് മാത്രമെ എക്സിക്യൂട്ട് ചെയ്യുകയുള്ളൂ. പി.എച്.പിയുടെ ടാഗുകൾ നാല് തരത്തിൽ ഉപയോഗിച്ചുവരുന്നു
താഴെ കൊടുത്തിരിക്കുന്ന പ്രോഗ്രാം HTML ൽ PHP ഉൾക്കൊള്ളിച്ചിരിക്കുന്നു <!DOCTYPE html>
<meta charset="utf-8">
<TITLE>PHP Test</TITLE>
<BODY>
<?php
echo 'Hello World';
?>
<BODY>
</HTML>
വേരിയബിൾലൂസ്ലി ടൈപ് സ്ക്രിപ്റ്റിങ്ങ് ഭാഷയാണ് പി.എച്ച്.പി. വേരിയബൾടൈപ് നമ്മൾ പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല. മൂല്യത്തിന്റെ അടിസ്ഥാനത്തിൽ പി.എച്ച്.പി. സ്വയം അതിന്റെ ടൈപ് മാറ്റുന്നതാണ്. പി എച്ച് പി വേരിയബൾ തുടങ്ങുന്നതു '$' പ്രതീകത്തിലാണ്. വേരിയബിൾ ഉണ്ടാക്കുന്നതിനു താഴെപ്പറയുന്ന വ്യവസ്ഥകളുണ്ട്[8].
പി.എച്.പി ഒബ്ജെക്റ്റ് ഓറിയന്റഡ് പ്രോഗ്രാംപി.എച്ച്.പി പ്രോഗ്രാം ഒബ്ജെക്റ്റ് ഓറിയന്റ് രീതിയെ പിന്തുണയ്ക്കുന്ന പ്രോഗ്രാം ഭാഷയാണ്. ഒബ്ജെക്റ്റ് ഓറിയന്റ് പ്രോഗ്രാം ഭാഷയിൽ സാധാരണ കാണുന്ന ക്ലാസ്സ്, ഒബ്ജെക്റ്റ്, പോളിമോർഫിസം, ഇൻഹെറിറ്റൻസ്, ഇന്റർഫേസ് തുടങ്ങിയ ഒബ്ജെക്റ്റ് ഓറിയന്റ് പ്രോഗ്രാം ഭാഷയുടെ എല്ലാ സാധ്യതകളും പി.എച്.പി നല്ല രീതിയിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നു. പി.എച്.പി ഫ്രെയിംവ൪ക്ക്സ്വെബ് ആപ്ലിക്കേഷൻ സോഫ്റ്റ്‍വെയറുകൾ നിർമ്മിക്കാനുള്ള ഒരു ചട്ടക്കൂടാണ് ഫ്രെയിംവ൪ക്ക്‌സ്. വേഗത്തിലും എളുപ്പത്തിലും വെബ് ആപ്ലിക്കേഷനുകൾ നിർമ്മിക്കാൻ സഹായിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. അതിനാവശ്യമായ സഹായക പ്രോഗ്രാമുകൾ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. മോഡൽ വ്യൂ കണ്ട്രോളർ മാതൃകയിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ പി.എച്ച്.പി. ചട്ടക്കൂടുകളാണ് സെന്റ് ഫ്രെയിംവർക്ക്, കോഡ് ഇഗ്നിറ്റർ, കേക്ക് പി.എച്ച്.പി, സിംഫണി എന്നിവ. അവലംബം
|
Portal di Ensiklopedia Dunia