പി.എൻ. പണിക്കർ
പ്രധാനമന്ത്രി നരേന്ദ്ര മോദി 2017-ൽ കേരളത്തിന്റെ വായനാദിനമായ ജൂൺ 19, ഇന്ത്യയിൽ ദേശീയ വായനദിനമായി പ്രഖ്യാപിച്ചു.[1] തുടർന്നുള്ള ഒരു മാസക്കാലം ദേശീയ വായനാമാസമായും ആചരിച്ചു വരുന്നു. പി. എൻ പണിക്കരുടെ ചരമ ദിനം വായന ദിനമായി ആചരിക്കുന്നു. ജൂൺ19 മുതൽ26 വരെ വായന വാരമായി ആചരിക്കുന്നു.[2] ജീവിതരേഖ![]() ആലപ്പുഴ ജില്ലയിൽ നീലമ്പേരൂരിൽ [3] ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായി 1909 മാർച്ച് 1 തീയതി പുതുവായിൽ നാരായണ പണിക്കർ ജനിച്ചു.[1] എൽ.പി സ്കൂൾ അദ്ധ്യാപകനായിരുന്നു.[1] പ്രവർത്തനങ്ങൾ1926 ൽ അദ്ദേഹം തന്റെ ജന്മനാട്ടിൽ "സനാതനധർമ്മം" എന്ന വായനശാല സ്ഥാപിച്ചു.[4] ഒരു സാധാരണ ഗ്രന്ഥശാലാ പ്രവർത്തകനായി പ്രവർത്തനം തുടങ്ങിയ അദ്ദേഹത്തിന്റെ അഹോരാത്രമുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് കേരള ഗ്രന്ഥശാലാ സംഘം സ്ഥാപിതമാകുന്നത്. 1945 സെപ്റ്റംബറിൽ തിരുവിതാംകൂർ ഗ്രന്ഥശാല സമ്മേളനം സംഘടിപ്പിച്ചു.1947-ൽ ഗ്രന്ഥശാലാസംഘം രജിസ്റ്റർ ചെയ്തു. 1949 ജൂലൈയിൽ ഇതിന്റെ പേര് തിരു-കൊച്ചി ഗ്രന്ഥശാലസംഘം എന്നാക്കി. 1958-ൽ കേരള ഗ്രന്ഥശാലാസംഘം ഉണ്ടായി. ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്തു.ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന്റെ കീഴിൽ കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞു. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നായകൻ, കാൻഫെഡിന്റെ സ്ഥാപകൻ തുടങ്ങി ഒട്ടനവധി സംഭാവനകൾ മലയാളത്തിനു നൽകി. പിന്നീട് കേരള നിയമസഭ അംഗീകരിച്ച കേരള പബ്ലിക്ക് ലൈബ്രറീസ് ആക്റ്റ് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു.പ്രവർത്തനം. അനൗപചാരിക വിദ്യാഭ്യാസ സമിതി![]() 1977-ൽ ഗ്രന്ഥശാലാ സംഘം സർക്കാർ ഏറ്റെടുത്തു. അതുവരെ ഗ്രന്ഥശാലാസംഘത്തിൻറെ ജനറൽ സെക്രട്ടറി അദ്ദേഹമായിരുന്നു. ഗ്രന്ഥശാലാ പ്രവർത്തകർ ആദരവോടെ പണിക്കർസാർ എന്ന് വിളിക്കുന്ന അദ്ദേഹം നിർഭാഗ്യവശാൽ കേരളത്തിൻറെ രാഷ്ട്രീയസാഹചര്യങ്ങളിൽപ്പെട്ട് പിന്നീട് ഗ്രന്ഥശാലാസംഘത്തിൻറെ ആരും അല്ലാതായിത്തീരുകയും അദ്ദേഹം മറ്റൊരു പ്രസ്ഥാനം (കേരള അനൗപചാരിക വിദ്യാഭ്യാസ സമിതി) രൂപവത്കരിക്കുകയും അതിന്റെ പ്രവർത്തകനായി മാറുകയും ചെയ്തു. വായനാദിന.ന്റെ 86-ആം വയസ്സിൽ അന്തരിച്ച അദ്ദേഹത്തിന്റെ ചരമദിനം കേരളത്തിൽ 1996 മുതൽ വായനദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് വായനാ വാരമായും ആചരിക്കുന്നു.വായന ദിന സന്ദേശം വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക സ്മാരകം![]() പി.എൻ. പണിക്കർ അദ്ധ്യാപകനായി പ്രവർത്തിച്ചിരുന്ന അമ്പലപ്പുഴ ഗവ. എൽ.പി.സ്‌കൂൾ, അദ്ദേഹത്തിന്റെ സ്മാരകമായി പി.എൻ. പണിക്കർ സ്മാരക ഗവ.എൽ.പി.സ്‌കൂളായി 2014 ൽ വിദ്യാഭ്യാസവകുപ്പ് പുനർനാമകരണം ചെയ്തു. അവലംബം
ഇതും കാണുക
|
Portal di Ensiklopedia Dunia