പി.എൻ. മോഹൻരാജ്![]() മലയാള നാടക പ്രവർത്തകനും നാടക സംവിധായകനുമാണ് പി.എൻ. മോഹൻരാജ്. നാൽപ്പതു വർഷത്തിലേറെയായി നാടക രംഗത്തു സജീവമാണ്. സംസ്ഥാന ലൈബ്രറി കൗൺസിൽ നാടകോത്സവത്തിൽ ഒന്നാം സ്ഥാനം ലഭിച്ച കാരാമ നാടകത്തിന്റെ സംവിധായകനാണ്. ജീവിതരേഖകൊല്ലം സ്വദേശിയാണ്. ടി.കെ.എം. എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ബിരുദം നേടി. ബഹറിനിൽ ദീർഘകാലം പോളിടെക്നിക് കോളേജിൽ അധ്യാപകനായിരുന്നു. കോളേജ് കാലം മുതലേ അമച്വർ നാടക രംഗത്തു സജീവമായിരുന്നു. നീരാവിൽ പ്രകാശ് കലാകേന്ദ്രവുമായി ബന്ധപ്പെട്ട് നിരവധി നാടകങ്ങൾ അവതരിപ്പിച്ചു. അനേകം നാടക മത്സരങ്ങളിൽ ഇവക്ക് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ടി.എം. എബ്രഹാമിന്റെ ജ്വാലാമുഖികൾ എന്ന നാടകം സംവിധാനം ചെയ്തു. പി.ജെ. ഉണ്ണിക്കൃഷ്ണന്റെ ആദ്യകാല പ്രധാന വേഷങ്ങളിലൊന്നായിരുന്നു ഇത്. നീരാവിൽ പ്രകാശ് കലാകേന്ദ്രത്തിനു വേണ്ടി കൊഴുത്ത കാളക്കുട്ടി എന്ന നാടകവും സംവിധാനം ചെയ്തു. സംവിധാനം നിർവഹിച്ച നാടകങ്ങൾ
റീഡിംഗ് തീയറ്റർകൊല്ലം അയത്തിൽ സാഹിത്യവേദിക്കു വേണ്ടി അദ്ദേഹം പാട്ടബാക്കിയുടെ റീഡിംഗ് തിയറ്റർ അവതരണം നടത്തി. പുരസ്കാരങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia