പി.കെ. അയ്യങ്കാർ
ഇന്ത്യയിലെ പ്രമുഖനായ ഒരു ആണവ ഭൗതികശാസ്ത്രജ്ഞനായിരുന്നു പത്മനാഭ കൃഷ്ണഗോപാല അയ്യങ്കാർ (29 ജൂൺ 1931 – 21 ഡിസംബർ 2011). ഭാഭാ ആണവ ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടർ, ആണവോർജ്ജ കമ്മീഷന്റെ ചെയർമാൻ, കേരള സർക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവ് തുടങ്ങിയ പദവികൾ അലങ്കരിച്ചിരുന്നു. ഇന്ത്യയുടെ ആദ്യത്തെ ആണവവിസ്ഫോടന പരീക്ഷണത്തിൽ (പൊഖ്റാൻ-1974) ഇദ്ദേഹം പ്രമുഖ പങ്ക് വഹിച്ചു. ഇതേത്തുടർന്ന് 1975-ൽ രാഷ്ട്രം അദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിച്ചു. ആദ്യകാല ജീവിതംതിരുവനന്തപുരം ജില്ലയിലെ വലിയശാലയിൽ ജനിച്ച അയ്യങ്കാർ അട്ടക്കുളങ്ങര പ്രൈമറി സ്കൂൾ, ശ്രീമൂലം തിരുനാൾ ഇംഗ്ലീഷ് ഹൈസ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി[3]. കേരള സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തരബിരുദവും ബോംബേ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റും നേടിയ ശേഷം ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ ശാസ്ത്രജ്ഞനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia