പി.കെ. വീരരാഘവൻ നായർ
പ്രസിദ്ധ മലയാള നാടകകൃത്തായിരുന്നു പി.കെ. വീരരാഘവൻ നായർ. 1917-ലാണ് ജനനം. കെ.വി. നീലകണ്ഠൻ നായർ, പി.കെ. വിക്രമൻ നായർ എന്നിവർക്കൊപ്പം ദക്ഷിണ കേരളത്തിൽ നാടകരംഗത്ത് കാതലായ മാറ്റങ്ങൾ വരുത്തുന്നതിൽ ഇദ്ദേഹവും ഭാഗഭാക്കായിരുന്നു. [1]17 വർഷത്തോളം ആകാശവാണിയിൽ റേഡിയോ അമ്മാവന് ശബ്ദം നൽകി. മലയാളി, പ്രഭാതം തുടങ്ങിയ പത്രങ്ങളിൽ ലേഖകനായിരുന്നു. ആാനുകാലികങ്ങളിലും പത്രങ്ങളിലും ‘വീരൻ’ എന്നപേരിൽ നാടകങ്ങൾ പ്രസി ദ്ധീകരിച്ചിരുന്നു. ആകാശവാണിയിൽജഗതി എൻ. കെ. അചാരി എഴുതി, അദ്ദേഹവും പി. കെ. വീരരാഘവൻ നായരും ചേർന്ന് ഗ്രാമീണപരിപാടിയിൽ അവതരിപ്പിച്ചിരുന്ന ‘ഗദ്യവും പദ്യവും’ എന്ന ഹാസ്യരൂപകം ഏറെ ജന പ്രിയമായിരുന്നു. ആൾ ഇന്ത്യാ റേഡിയോ ദേശീയ തലത്തിൽ നടത്തിയ നാടകമത്സരത്തിൽ തൂവലും തുമ്പയുമെന്ന നാടകം തെരഞ്ഞെടുക്കപ്പെടുകയും അഖിലേന്ത്യാടിസ്ഥാനത്തിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. വീരൻ, അടൂർഭാസി, വഞ്ചിയൂർ മാധവൻ നായർ, ജഗതി എൻ.കെ.ആചാരി എന്നിവരായിരുന്നു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആത്മസഖി എന്ന ചിത്രത്തിലൂടെ സിനിമാ അഭിനയ രംഗത്തെത്തി. വഴി മാറിയ പറവകൾ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.[2]‘കന്യാകുമാരി’ യിലും കള്ളിച്ചെല്ലമ്മയിലും പ്രധാനവേഷം ചെയ്തു. . കൃതികൾഅഭിനയിച്ച ചലച്ചിത്രങ്ങൾ
പുരസ്കാരങ്ങൾപുലിവാൽ എന്ന നാടകത്തിന് 1968-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട് [7][8]. അവലംബം
|
Portal di Ensiklopedia Dunia