പി.ടി. അബ്ദുറഹ്മാൻ![]() ഒരു മലയാളകവിയും ഗാനരചയിതാവുമായിരുന്നു പി.ടി. അബ്ദുറഹ്മാൻ. മാപ്പിള ഗാനങ്ങളിലൂടെ പി.ടി. അബ്ദുറഹ്മാൻ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. തേൻതുള്ളി എന്ന ചിത്രത്തിൽ കെ. രാഘവൻ മാസ്റ്റർ സംഗീതം നൽകി വി.ടി. മുരളി ആലപിച്ച പി.ടിയുടെ പ്രശസ്തഗാനമാണ് "ഓത്തുപള്ളീലന്ന് നമ്മൾ..." എന്നു തുടങ്ങുന്ന ഗാനം. ഓത്തു പള്ളീലന്നു നമ്മൾ എന്ന് തുടങ്ങുന്ന കവിത പി ടി അബ്ദുറഹ്മാൻ എഴുതിയപ്പോൾ അതിന് ഗസൽ ആലാപനത്തിന്റെ ശൈലിയിൽ സംഗീത സംവിധാനം നിർവഹിച്ചു പാടിയത് സംഗീത സംവിധായകനും ഗായകനുമായിരുന്ന വടകര കൃഷ്ണദാസ് ആയിരുന്നു. പിന്നീടാണ് അത് രാഘവൻ മാഷുടെ സംഗീത സംവിധാനത്തിൽ മുരളിയുടെ ശബ്ദത്തിൽ ചലച്ചിത്രത്തിൽ എത്തുന്നത്. കവിതാസമാഹാരങ്ങൾക്കു പുറമെ ആറ് ചലച്ചിത്രങ്ങൾക്കായി പതിനേഴ് ഗാനങ്ങളും രണ്ടു ആൽബങ്ങൾക്കായി നാലു ഗാനങ്ങളും എഴുതി. കിസ്സ, കെസ്സ്, കത്ത്, ബദർ, മാല തുടങ്ങി മാപ്പിളപ്പാട്ടിന്റെ വിവിധ ശാഖകളിലായി 1500ൽ പരം ഗാനങ്ങളാണ് പി ടി എഴുതിയത്. മലയാളത്തിൽ ഏറ്റവും കൂടുതൽ മാപ്പിളപ്പാട്ടുകൾ രചിച്ച കവി കൂടിയാണ് പി ടി എന്ന വടകരക്കാരൻ. .[1]
ജീവിതരേഖ1940 മെയ് 15 ന് കോഴിക്കോട് ജില്ലയിലെ വടകരയിൽ എ.വി. ഇബ്രാഹീമിന്റെയും പി.ടി. ആയിഷയുടേയും മകനായി ജനനം.സ്കൂൾ പഠനത്തിനു ശേഷം മലബാർ മാർക്കറ്റ് കമ്മിറ്റി ഓഫീസിൽ ജോലിനോക്കി. ആകാശവാണിക്ക് വേണ്ടി നിരവധി ഗാനങ്ങൾ എഴുതിയിട്ടുണ്ട്.[2]
ഭാര്യ കുഞ്ഞായിശ. ഇവർക്ക് മക്കളില്ല.[2] കവിതാസമാഹരങ്ങൾപി.ടി. അബ്ദുറഹ്മാന്റെ പ്രധാന കാവ്യസമാഹാരങ്ങൾ ഇവയാണ്:[2]
ഖണ്ഡകാവ്യം
ഗാനങ്ങൾ എഴുതിയ ചലച്ചിത്രങ്ങൾ
പുരസ്കാരങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia