പി.ഡി. ജെയിംസ്
കുറ്റാന്വേഷണ നോവലുകളുടെ രചനയിലൂടെ പ്രശസ്തയായിരുന്നു പി.ഡി. ജെയിംസ് എന്ന പേരിലെഴുതിയ ഫില്ലിസ് ഡൊറോത്തി ജെയിംസ്(3 ഓഗസ്റ്റ് 1920 – 27 നവംബർ 2014). പല പുസ്തകങ്ങളുടെയും ദശലക്ഷം കോപ്പികൾ ലോകത്തെമ്പാടുമായി വിറ്റഴിഞ്ഞിട്ടുണ്ട്. പല കൃതികളും ചലച്ചിത്ര രൂപത്തിലും ദൃശ്യവത്ക്കരിക്കപ്പെട്ടിട്ടുണ്ട്. ജീവിതരേഖ1920ൽ ജനിച്ച പി.ഡി. ജെയിംസ് 16ാം വയസ്സിൽ സ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിച്ചു. പെൺകുട്ടികൾ കോളേജിൽ ചേർന്ന് പഠിക്കേണ്ടെന്ന അഭിപ്രായമായിരുന്നു അച്ഛന്.[2] രണ്ടാം യുദ്ധകാലത്ത് മാഞ്ചസ്റ്ററിൽ റേഷൻ കാർഡുകൾ വിതരണം ചെയ്യുകായിരുന്നു ഫില്ലിസിന്റെ ജോലി. ഒരു ഡോക്ടറെയാണ് അവർ വിവാഹം ചെയ്തത്.ഏറെ കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു അവരുടെ ജീവിതം. .ബ്രീട്ടീഷ് അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ ജോലി കിട്ടിയ ശേഷം അവർ വിവിധ ചുമതലകൾ വഹിക്കുകയുണ്ടായി.നേഷണൽ ഹെൽത്ത് സർവീസിലായിരുന്നു അവർ ആദ്യം ജോലി ചെയ്തത്.തുടർന്ന് പോലീസ് വകുപ്പിൽ ഫോറൻസിക് സയൻസ് സർവീസിലും ക്രിമിനൽ പോളിസി വിഭാഗത്തിലും അവർ പ്രവർത്തിച്ചു. ‘കവർ ഹേർ ഫേസ്’ എന്ന ആദ്യ നോവലിലൂടെതന്നെ പ്രശസ്തയായ പി.ഡി. ജെയിംസ് സൃഷ്ടിച്ച ആദം ദാൽഗ്ളീഷ് എന്ന നായക കഥാപാത്രം ജനമനസ്സുകളിൽ ചിരപ്രതിഷ്ഠ നേടി.[3] കൺസർവേറ്റീവ് പാർട്ടി അംഗമായ അവർ 1991ൽ പ്രഭുസഭയിൽ അംഗമായി. ബി.ബി.സി.യുടെ ഭരണ സമിതിയിലും ബുക്കർ പ്രൈസ് നിശ്ചയിക്കുന്ന സമിതിയിലും അംഗമായിരുന്നു.[4] കൃതികൾ
പുരസ്കാരങ്ങൾ
അവലംബം
അധിക വായനയ്ക്ക്
പുറം കണ്ണികൾP. D. James എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
അഭിമുഖങ്ങൾ
|
Portal di Ensiklopedia Dunia