പി.പി. എസ്തോസ്
സ്വാതന്ത്ര്യ സമര സേനാനിയും മുൻ നിയമസഭാ സാമാജികനുമാണ് പി. പി. എസ്തോസ് (24 നവംബർ 1924 - 20 ജൂൺ 1988)[1]. സി.പി.ഐ.എം സ്ഥാനാർത്ഥിയായി അഞ്ചും ആറും കേരളനിയമസഭകളിൽ കുന്നത്തുനാടിനെ പ്രതിനിധീകരിച്ചു. ഒരു തവണ ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം മുവാറ്റുപുഴ മുൻസിപ്പൽ കൗൺസിലറും മൂന്നു പ്രാവശ്യം മുവാറ്റുപുഴ മുനിസിപ്പൽ ചെയർമാനും മുനിസിപ്പൽ ചെയർമെൻസ് ചേംബർ ചെയർമാനും ആയിരുന്നു. കേരളത്തിലെ ഏറ്റവും നല്ല മുനിസിപ്പൽ ചെയർമാനുള്ള സ്വർണ്ണ മെഡൽ ലഭിച്ചിട്ടുണ്ട്. 1970-1988 കാലഘട്ടത്തിൽ മധ്യകേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനസമ്മിതിയുള്ള നേതാവായിരുന്ന ഇദ്ദേഹം ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപ് ബ്രിട്ടീഷ് പട്ടാളത്തിൽ ചേർന്ന് രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ജീവിതരേഖ1967ൽ മൂവാറ്റുപുഴ മണ്ഡലത്തിൽ സി.പി.ഐ.എം സ്ഥാനാർത്ഥിയായി നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.[2] പിന്നീട് 1977-ൽ കുന്നത്തുനാട് മണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1980ലെ ഇലക്ഷനിൽ വീണ്ടും ഇതേ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് മൂവാറ്റുപുഴ മുനിസിപ്പൽ ചെയർമാനായി സേവനമനുഷ്ടിച്ചു. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തത് കാരണം 1946 മുതൽ 1948 വരെ അദ്ദേഹം ഒളിവിലായിരുന്നു.[1] സി.പി.ഐ.എം എറണാകുളം ജില്ലാ കമ്മിറ്റി അംഗം ആയിരുന്നു. കർഷക സംഘത്തിൻറെ സംസ്ഥാന വൈസ് പ്രസിഡണ്ട്, മുൻസിപ്പൽ ചെയർമെൻസ് ചേംബറിൻ്റെ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. കോൺഗ്രസ് ഡി.സി.സി. മെമ്പർ ആയിരുന്നു. ബ്രിട്ടീഷ് നേവിയിൽ ആയിരുന്നപ്പോൾ രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പുകൾ
അവലംബം
|
Portal di Ensiklopedia Dunia