കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും പതിനഞ്ചാം കേരളനിയമസഭയിലെ സാമാജികനുമാണ് പി. പി. ചിത്തരഞ്ജൻ. സിപിഐ എം നേതാവായ ഇദ്ദേഹം മുൻപ് മത്സ്യഫെഡ് ചെയർമാൻ സ്ഥാനവും വഹിച്ചിരുന്നു.[1]
വ്യക്തി ജീവിതം
ആലപ്പുഴ ജില്ലയിലെ വാടയ്ക്കൽ പ്രദേശത്ത് പുതുപ്പറമ്പ് വീട്ടിൽ പി പങ്കജാക്ഷന്റെയും[2] കനകമ്മയുടെയും മൂന്ന് മക്കളിൽ രണ്ടാമത്തെ മകനായി 1962 ജൂൺ 27ന് ജനനം.[അവലംബം ആവശ്യമാണ്] വട്ടയാൽ സെന്റ് മേരീസ് ഹൈസ്കൂളിൽ നിന്ന് പ്രാഥമിക - സെക്കണ്ടറി വിദ്യാഭ്യാസം പൂർത്തിയാക്കി.[2]
രാഷ്ടീയ ജീവിതം
ഹൈസ്കൂൾ പഠനകാലത്ത് തന്നെ വിദ്യാർത്ഥി സംഘടനാ പ്രവർത്തങ്ങളിൽ സജീവമായി. പഠനകാലത്ത് എസ്എഫ്ഐയുടെ പ്രവർത്തനങ്ങളിലൂടെയാണ് രാഷ്ട്രീയ പൊതുരംഗത്തേക്ക് വരുന്നത്.
കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന ജനറൽ സെക്രട്ടറി [18][19][20][21]
ശ്രദ്ധേയമായ ഇടപെടലുകൾ
ഓഖി ദുരന്തകാലത്ത് മത്സ്യത്തൊഴിലാളി സമൂഹത്തിന് വേണ്ടി ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിരുന്നു.[22]
കേരളത്തിലെ വസ്ത്രവ്യാപാര മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന നിൽപ്പ് അവകാശ സമരം നയിച്ചത് പി പി ചിത്തരഞ്ജൻ നടത്തിയ ശ്രദ്ധേയമായ ഇടപെടലായാണ് വിലയിരുത്തപ്പെടുന്നത്.[23][24]
വിഷരഹിതമായ മത്സ്യം എത്തിക്കുന്നതിന് സംസ്ഥാനത്ത് കർമ്മപദ്ധതി ആവിഷ്കരിക്കുകയും അത് സംസ്ഥാനത്തുടനീളം നടപ്പാക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു.[25]
അവലംബങ്ങൾ
↑"ആർക്കൈവ് പകർപ്പ്". Archived from the original on 2019-01-25. Retrieved 2020-05-27. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
↑"ആർക്കൈവ് പകർപ്പ്". Archived from the original on 2021-05-04. Retrieved 2020-05-27. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)