പി.പി. ജോർജ്ജ്
സംസ്ഥാന കൃഷിവകുപ്പ് മന്ത്രിയും, അഞ്ച് തവണ നിയമസഭാംഗവുമായ തൃശൂർ ജില്ലയിൽ നിന്നുള്ള കോൺഗ്രസ് നേതാവായിരുന്നു പി.പി.ജോർജ് (1935-2008)[2][3] ജീവിതരേഖതൃശൂർ ജില്ലയിലെ പുതുക്കാട് പൗലോസിൻ്റെയും മേരിയുടേയും മകനായി 1935 ജൂലൈ 25ന് ജനിച്ചു. ബി.എഡ് ആണ് വിദ്യാഭ്യാസ യോഗ്യത. അധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ച ജോർജ് കോൺഗ്രസിൽ ചേർന്നു രാഷ്ട്രീയ പ്രവർത്തനമാരംഭിച്ചു. 2008 ജനുവരി 5 ന് അന്തരിച്ചു. രാഷ്ട്രീയ ജീവിതംകോൺഗ്രസിലൂടെയാണ് പൊതുരംഗ പ്രവേശനം. 1950 വരെ ട്രേഡ് യൂണിയൻ രംഗത്ത് പ്രവർത്തിച്ച ജോർജ് 1959-1960 വർഷങ്ങളിൽ കേരള ലിബറേഷൻ സ്ട്രഗിൾ മൂവ്മെൻറിൻ്റെ തൃശൂർ ജില്ലാ കൺവീനറായിരുന്നു. കോഴിക്കോട് യൂണിവേഴ്സിറ്റി സെനറ്റ്, സിൻഡിക്കേറ്റ് എന്നിവയിൽ മെമ്പറായും കേരള കാർഷിക യൂണിവേഴ്സിറ്റി അംഗമായും പ്രവർത്തിച്ചു. 1991-1995-ലെ കെ. കരുണാകരൻ മന്ത്രിസഭയിൽ ഇദ്ദേഹം കൃഷിവകുപ്പ് മന്ത്രിയായിരുന്നു.[4][5] പ്രധാന പദവികൾ
ലീഡർ കെ.കരുണാകരൻ്റെ വിശ്വസ്ഥനും ഐ ഗ്രൂപ്പ് നേതാവുമായിരുന്ന പി.പി.ജോർജ് 2005-ൽ കോൺഗ്രസ് നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് ഡി.ഐ.സി. രൂപീകരിച്ച് കോൺഗ്രസ് വിട്ടപ്പോൾ ജോർജ് കരുണാകരനുമായുള്ള ബന്ധം അവസാനിപ്പിച്ച് കോൺഗ്രസിൽ തുടർന്നു.[6] സ്വകാര്യ ജീവിതം
തിരഞ്ഞെടുപ്പുകൾ
അവലംബം
|
Portal di Ensiklopedia Dunia