പി.വി. കുര്യാക്കോസ്
ജീവിതരേഖമൂവാറ്റുപുഴ മുടവൂർ പുതുശ്ശേരിക്കുടിയിൽ വർഗ്ഗീസിന്റെയും ശോശാമ്മയുടെയും മകനായി ജനിച്ചു. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം മുംബെയിലേക്കു പോയി. ശസ്ത്രക്രിയക്ക് ആവശ്യമായ ഉപകരണങ്ങൾ നിർമ്മിക്കുന്ന മാർവാഡിയുടെ കമ്പനിയിൽ സെയിൽസ്മാനായും പിന്നീട് അവിടെ തന്നെ ക്ളർക്കായും അക്കൗണ്ടൻറായും ജനറൽ മാനേജരുമായൊക്കെ ജോലി ചെയ്തു. മുംബൈ മലയാളികളുടെ നാടകസമിതിയായ പ്രതിഭാ ആർട്സ് ക്ളബിന്റെ പ്രധാന സംഘാടകനായി. സമിതിക്കുവേണ്ടി നിരവധി നാടകങ്ങൾ എഴുതി സംവിധാനം ചെയ്തു. ഹോസ്ലാബ് എൻജിനീയറിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ സ്വന്തമായൊരു കമ്പനി തുടങ്ങി. മുംബൈയിൽ ശിവസേനക്കാരുടെ ‘മലബാറികൾ’ ക്കെതിരെയുള്ള ആക്രമണത്തിൽ കിടപ്പാടം നഷ്ടപ്പെട്ടു. ഹോസ്ലാബ് കമ്പനി അടച്ചുപൂട്ടി ചെന്നൈയിലേക്ക് മാറി.[2] ഐ.വി. ശശി സംവിധാനം ചെയ്ത ‘ലക്ഷ്മണരേഖ’യുടെ തിരക്കഥാകൃത്തും ജേസി സംവിധാനം ചെയ്ത ‘അടുക്കാൻ എന്തെളുപ്പ’ത്തിന്റെ നിർമ്മാതാവുമായിരുന്നു. കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ‘കുപ്പിക്കല്ലുകൾ’ എന്ന നാടകത്തിന്റെ ചലച്ചിത്രരൂപമായിരുന്നു ‘ലക്ഷ്മണരേഖ’. ആത്മകഥാംശമുള്ള ‘ഒരു സായാഹ്നസ്വപ്നം’ എന്ന ടെലിഫിലിമാണ് അവസാനമായി നിർമ്മിച്ചത്. അവസാന കാലത്ത് ചെന്നൈയിൽനിന്ന് മൂവാറ്റുപുഴയിലെ മുടവൂർ ഗ്രാമത്തിലേക്ക് അദ്ദേഹം മടങ്ങി. കൃതികൾ
പുരസ്കാരങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia