പി.സി. തോമസ് പന്നിവേലിൽ

പി.സി. തോമസ് പന്നിവേലിൽ
പി.സി. തോമസ് പന്നിവേലിൽ
ജനനം(1938-02-26)ഫെബ്രുവരി 26, 1938
മരണംമേയ് 27, 2009(2009-05-27) (പ്രായം 71)

കോട്ടയം ജില്ലയിലെ കടുത്തുരുത്തി നിയോജകമണ്ഡലത്തെ കേരള നിയമസഭയിൽ രണ്ടുതവണ പ്രതിനിധീകരിച്ച രാഷ്ട്രീയപ്രവർത്തകനായിരുന്നു പി.സി. തോമസ് (1938 ഫെബ്രുവരി 26 – 2009 മേയ് 27).[1]

ജീവിതരേഖ

ചാക്കോ, മറിയാമ്മ എന്നിവരായിരുന്നു ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ. ഭാര്യയുടെ പേര് ആൻസി എന്നാണ്. ഇവർക്ക് രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണു‌ള്ളത്.കടുത്തുരുത്തി സെന്റ് മൈക്കിൾസ് കോളേജിൽ അദ്ധ്യാപകനും ഹെഡ്‌മാസ്റ്ററുമായി ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.

ഏഴാമതും എട്ടാമതും കേരള നിയമസഭകളിലേയ്ക്ക് കടുത്തുരുത്തിയിൽ നിന്ന്[2] ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1987-89 കാലഘട്ടത്തിൽ ഇദ്ദേഹം പെറ്റീഷൻസ് കമ്മിറ്റി ചെയർമാനായിരുന്നു. കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ്, കടുത്തുരുത്തി ബ്ലോക്ക് ഡെവലപ്മെന്റ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിലും ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.

അവലംബം

  1. "Members - Kerala Legislature". Government of Kerala. Retrieved 14 May 2011.
  2. "പി.സി.തോമസ്‌ എക്‌സ്‌ എം.എൽ.എ.യുടെ സംസ്‌കാരം ശനിയാഴ്‌ച". അപ്നാ ദേശ്. 27 മേയ് 2009. Archived from the original on 2010-09-17. Retrieved 12 മാർച്ച് 2013.


Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya