പിജിഐഎംഇആർ ആൻഡ് ക്യാപിറ്റൽ ഹോസ്പിറ്റൽ, ഭുവനേശ്വർ
പിജിഐഎംഇആർ ആൻഡ് ക്യാപിറ്റൽ ഹോസ്പിറ്റൽ, അല്ലെങ്കിൽ അതിന്റെ മുഴുവൻ പേരിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് ആൻഡ് ക്യാപിറ്റൽ ഹോസ്പിറ്റൽ ഭുവനേശ്വർ, ഒരു പൊതു ആശുപത്രിയും മെഡിക്കൽ സ്കൂളും തൃതീയ റഫറൽ സർക്കാർ ആശുപത്രിയുമാണ്.[1][2] ഇന്ത്യയിലെ ഒഡീഷയിലെ ഭുവനേശ്വർ നഗരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഒഡീഷ്യ മുഖ്യമന്ത്രി നവീൻ പട്നായിക് 2022 ൽ പിജിഐഎംഇആർ ഉദ്ഘാടനം ചെയ്തു.[3] 2022 ൽ തന്നെ ബിരുദാനന്തര (പിജി) കോഴ്സ് ആരംഭിക്കുന്നതിന് ദേശീയ മെഡിക്കൽ കമ്മീഷനിൽ (എൻഎംസി) നിന്ന് ആവശ്യമായ അനുമതി ലഭിച്ചു.[4] 54-ൽ 20 ഏക്കർ സ്ഥലത്ത്, 60 കിടക്കകളോടെ ആരംഭിച്ച,ക്യാപിറ്റൽ ഹോസ്പിറ്റൽ ഇപ്പോൾ ക്ഷേത്ര നഗരമായ ഭുവനേശ്വറിന്റെ മധ്യഭാഗത്ത് 547 + 100 കിടക്കകളുമായി തലയുയർത്തി നിൽക്കുന്നു. ഖുർദ, നയാഗർ, പുരി, സമീപ പ്രദേശങ്ങൾ എന്നിവയ്ക്കൊപ്പം ഭുവനേശ്വറിലെ 10-12 ലക്ഷം ജനങ്ങളുടെ പ്രധാന ചികിത്സ കേന്ദ്രമാണിത്. വകുപ്പുകൾ[5]
അവലംബം
|
Portal di Ensiklopedia Dunia