പിന്തിരിപ്പൻ ഇടത്പക്ഷംബഹുസാംസ്കാരികതയുടെ പേരിൽ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കയും അവരുടെ പിന്തിരിപ്പൻ സാമൂഹികവീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കയും മറ്റ് പുരോഗമന വിരുദ്ധമായ നിലപാടുകൾ എടുക്കുകയും ചെയ്യുന്ന ഇടത്പക്ഷത്തിന്റെ ഒരു വിഭാഗത്തെ വർണ്ണിക്കാൻ ഉപയോഗിക്കുന്ന ഒരു രാഷ്ട്രീയ വിശേഷണമാണ് 'പിന്തിരിപ്പൻ ഇടത്പക്ഷം' അഥവാ റിഗ്രസ്സീവ് ലെഫ്റ്റ്(regressive left) [1][2]. ബ്രിട്ടീഷ് എഴുത്ത്കാരനും ഇസ്ലാമിസ്റ്റ് വിരുദ്ധപ്രവർത്തകനുമായ മാജിദ് നവാസ് തന്റെ പുസ്തകമായ റാഡിക്കൽ: മൈ ജേർണി ഔട്ട് ഒഫ് ഇസ്ലാമിക് എക്സ്ട്രീമിസം (Radical: My journey out of Islamic extremism) (2012) എന്ന പുസ്തകത്തിൽ 'പിന്തിരിപ്പൻ ഇടത്പക്ഷം' എന്ന വാക്യം ഉപയോഗിച്ചതിന് ശേഷമാണ് പാശ്ചാത്യ രാഷ്ട്രീയരംഗത്ത് ഈ പ്രയോഗം നിലവിൽ വന്നത്. ![]() ബഹുസാംസ്കാരികത നിലനിർത്താനും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും വേണ്ടി ചില ഇടത് പക്ഷ പ്രവർത്തകർ വളർന്നു വരുന്ന ഇസ്ലാമിക ഭീകരതയ്ക്കെതിരെ മനഃപൂർവം കണ്ണടയ്ക്കുന്നു എന്നാണ് മാജിദ് നവാസ് തന്റെ പുസ്തകത്തിൽ വാദിക്കുന്നത്. യാഥാസ്ഥിതിക മുസ്ലീങ്ങൾ സ്വതേ അസഹിഷ്ണുതയുള്ളവരാണെന്നും അവരെ പ്രകോപിപ്പിക്കാൻ പാടില്ല എന്നുമുള്ള വിശ്വാസം തന്നെ ഒരു തരം വിവേചനം ആണെന്ന് മാജിദ് നവാസ് പ്രസ്തുത കൃതിയിൽ അഭിപ്രായപ്പെട്ടു [3]. വലത് പക്ഷത്തോടുള്ള തീവ്രമായ വെറുപ്പാണ് ഇത്തരം അപക്വമായ നിലപാടുകൾ എടുക്കാൻ ലെഫ്റ്റ് ലിബറലുകളെ പ്രേരിപ്പിക്കുന്നത് എന്ന് കില്ലിയൻ (Quillian) എന്ന തിങ്ക് ടാങ്കിന്റെ മാനേജിംഗ് ഡയറക്റ്റർ ആയ ഹരാസ് റഫീക് അഭിപ്രായപ്പെട്ടു [4] അവലംബം
|
Portal di Ensiklopedia Dunia