പിയറ്റർ ബ്രൂഗൽ ഒന്നാമൻ
നവോത്ഥാന കാലത്തെ പ്രശസ്തനായ ചിത്രകാരനാണ് പിയറ്റർ ബ്രൂഗൽ. അക്കാലത്തെ ഗ്രാമീണ ജീവിതത്തിന്റെ നേർക്കാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങൾ.അതുകൊണ്ടു തന്നെ അദ്ദേഹം "കർഷകനായ ബ്രൂഗൽ" എന്നറിയപ്പെട്ടു. ജീവിതംബ്രൂഗലിന്റെ വ്യക്തിജീവിതത്തെക്കുറിച്ച് വ്യക്തമായ രേഖകൾ ലഭ്യമല്ല. നെതർലാന്റിലെ ബ്രെഡയാണ് അദ്ദേഹത്തിന്റെ ജന്മദേശമെന്നാൺ` ലഭ്യമായ രേഖകൾ വച്ചുള്ള അനുമാനം. വളരെ പ്രൗഡമായ ചുറ്റുപാടുകളിലായിരുന്നു അദ്ദേഹത്തിന്റെ കുട്ടിക്കാലം. മെച്ചപ്പെട്ട വിദ്യാഭ്യാസവും ലഭിച്ചിരുന്നു എന്നാണ് അനുമാനം. ഇറ്റലിയിലും ഫ്രാൻസിലുമായാണ് ജീവിതത്തിന്റെ ഭൂരിഭാഗവും അദ്ദേഹം കഴിച്ചു കൂട്ടിയത്. അതിനിടെ,ചിത്രകാരി കൂടിയായിരുന്ന Mayken Verhulst നെ വിവാഹം കഴിച്ചു.1569 സെപ്റ്റംബർ 9ന് ബ്രസ്സൽസിൽ വച്ച് അന്തരിച്ചു. പ്രശസ്ത ചിത്രകലാവിദഗ്ദ്ധരായിരുന്ന പിയറ്റർ ബ്രൂഗൽ രണ്ടാമൻ,ജാൻ ബ്രൂഗൽ എന്നിവരുടെ പിതാവുകൂടിയാണ് അദ്ദേഹം. പ്രധാന ചിത്രങ്ങൾ
പുറംകണ്ണികൾ
|
Portal di Ensiklopedia Dunia