പിസിമാൻ ഫയൽ മാനേജർ
തായ്‍വാനിലെ ഹോങ് ജെൻ യി നിർമ്മിച്ച ഒരു ഫയൽ മാനേജർ ആപ്ലിക്കേഷനാണ് പിസിമാൻ ഫയൽ മാനേജർ (PCManFM). ഇത് ഗ്നോം ഫയൽസ് , ഡോൾഫിൻ , തുനാർ എന്നിവയ്ക്ക് പകരമായാണ് നിർമ്മിച്ചത്..[3][4] പിസിമാൻ എഫ്എം എന്നത് എൽഎക്സ്ഡിഇയിലെ അടിസ്ഥാന ഫയൽ മാനേജറാണ്, അദ്ദേഹത്തോടൊപ്പം ഒപ്പം മറ്റ് പ്രോഗ്രാമർമാരും ഈ ഫയൽമാനേജർ വികസിപ്പിക്കാൻ ചേർന്നിട്ടുണ്ട്. 2010 മുതൽ പി.സി.മാൻഎഫ്എം പൂർണ്ണമായി തിരുത്തിയെഴുതലിന് വിധേയമായിട്ടുണ്ട്. ബിൽഡ് നിർദ്ദേശങ്ങൾ, സജ്ജീകരണം, കോൺഫിഗറേഷൻ എന്നിവയിൽ സാരമായ മാറ്റം വരുത്തൽ നടത്തി. ഗ്നു ജനറൽ പബ്ലിക് ലൈസൻസിനു കീഴിലാണ് പിസിമാൻ എഫ്എം പുറത്തിറക്കിയിട്ടുള്ളത്. പിസിഎംഎൻഎഫ്എം ഒരു സ്വതന്ത്രസോഫ്റ്റ്‌വേർ ആണ്. പരസ്പരപ്രവർത്തനക്ഷമതക്കായി ഫ്രീഡെസ്ക്ടോപ്പ്.ഓർഗ്ഗ് നൽകിയ നിർവ്വചനങ്ങളെ ഇത് പിന്തുടരുന്നു. 2013 മാർച്ച് 26 ന് ക്യൂടി അടിസ്ഥാനമാക്കിയ പിസിമാൻ എഫ്എം ന്റെ പതിപ്പ് പുറത്തിറക്കി.[5] [6] ജിടികെ3 യിലെ പ്രവർത്തനങ്ങളിൽ അതൃപ്തി തോന്നിയതുകൊണ്ടാണ് ക്യുടി അടിസ്ഥാനമാക്കി വികസിപ്പിച്ചത്. എന്നിരുന്നാലും, "ജിടികെ പതിപ്പും ക്യു.ടി. പതിപ്പും നിലനിൽക്കും" എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.[7] സവിശേഷതകൾപിസിമാൻ എഫ്എം ന്റെ സവിശേഷതകൾ താഴെപ്പറയുന്നവയാണ്:
ഇതും കാണുക
അവലംബങ്ങൾ
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia